ഇന്ധന വില വർധനവിനെതിരെ,
15 വർഷം തികഞ്ഞ വാഹന നിരോധനം പിൻവലിക്കുക,ഓട്ടോ ടാക്സി ചാർജ് വർധിപ്പിക്കുക
തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മോട്ടോർ തൊഴിലാളി യൂണിയൻ (എസ്.ടി.യു) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി മടവൂർ പഞ്ചായത്ത് എസ്.ടി.യു മോട്ടോർ തൊഴിലാളികൾ പടനിലം പെട്രോൾ പമ്പിനു മുന്നിൽ നിൽപ്പ് സമരം നടത്തി.
പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി ഉദ്ഘാടനം ചെയ്തു. നിസാർ. സി.കെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മോട്ടോർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി തറേങ്ങൽ മുസ്തഫ സ്വാഗതം പറഞ്ഞു. മുനീർ.കെ , സുബൈർ.ഇ, അബ്ദുറഹ്മാൻ.ഇ തുടങ്ങിയ ഡ്രൈവർമാർ സമരത്തിൽ പങ്കെടുത്തു.
Tags:
MADAVOOR