Trending

സംയുക്ത ട്രേഡ് യൂണിയൻ കിഴക്കോത്ത് പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധ സമരം നടത്തി.

കൊടുവള്ളി:ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പരിഷ്ക്കാരങ്ങളുടെ പേരിൽ നിലവിലുള്ള ജനാധിപത്യവും സംസ്ക്കാരവും ഇല്ലാതാക്കുകയും ജനജീവിതം തന്നെ തകർക്കുകയും ചെയ്യുന്ന അഡ്മിനിസ്ട്രേറ്ററുടെ ഫാസിസ്റ്റ് നടപടിക്കും, ഇന്ധന വിലവർദ്ധനവിനുമെതിരെ കിഴക്കോത്ത് പഞ്ചായത്ത് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കിഴക്കോത്ത് പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധ സമരം നടത്തി.

കിഴക്കോത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ജബ്ബാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കണ്ടിയിൽ ഉമ്മർ, എം എ മജീദ്, കെ.കെ സുരേഷ് പ്രസംഗിച്ചു.

Previous Post Next Post
3/TECH/col-right