Trending

മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.

പൂനൂർ: ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ബാലുശ്ശേരി ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ മങ്ങാട്  പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. ഓക്സി മീറ്ററുകൾ, പി.പി. ഇ കിറ്റുകൾ ,മാസ്ക്, ഗ്ലൗസ് എന്നിവയാണ് നൽകിയത്.

പൂനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട് മാസ്റ്റർ  വി.എച്ച് അബ്ദുൾ സലാമിൽ നിന്നും മങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ തസ്നി നൗഫൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

ബാലുശ്ശേരി ലോക്കൽ അസോസിയേഷൻ സെക്രട്ടറി ത്രിവിക്രമൻ , ഹെഡ്മാസ്റ്റർ എ.വി മുഹമ്മദ്, സ്കൗട്ട് മാസ്റ്റർ ഹരി, അജയൻ ടി.പി ഗൈഡ് ക്യാപ്റ്റൻമാരായ സരിമ കെ ,വിന്ധ്യ എന്നിവർ നേതൃത്വം നൽകി.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.കെ പ്രവീൺ, മുജീബ് അബ്ദുൾ സലീം, പ്രമോദ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ മൈമൂന, ഷീബ, റജീല എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right