പനമരം: താഴെ നെല്ലിയാമ്പത്ത് അജ്ഞാതരുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. ഇന്നലെ രാത്രി കൊല്ലപ്പെട്ട കേശവൻ മാസ്റ്ററുടെ ഭാര്യ പത്മാവതിയമ്മ (68) ആണ് മരിച്ചത്.
നെഞ്ചിന്റേയും കഴുത്തിന്റേയുമിയിലായി കുത്തേറ്റ പത്മാവതിയമ്മ മാനന്തവാടി മെഡിക്കൽ കോളേജിൽ വെച്ച് അർധരാത്രിയോടെയാണ് മരിച്ചത്. ശസ്ത്രക്രിയ നടത്താനിരിക്കെയാണ് മരണം.
കൊലപാതകികളെ കണ്ട ഏകവ്യക്തികളായ ഇരുവരും മരണത്തിന് കീഴടങ്ങിയതോടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമം കഠിനമായിരിക്കുകയാണ്.
മിനിജ, മുരളി, മഹേഷ് എന്നിവരാണ് ഇവരുടെ മക്കൾ.
🚧🚧.
ദമ്പതികള്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം;ഭര്‍ത്താവ് മരിച്ചു; ഭാര്യക്ക് പരിക്ക്; മോഷണശ്രമമെന്ന് സൂചന.
10-06-2021
പനമരം: പനമരം താഴെ നെല്ലിയമ്പത്ത് അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. അഞ്ചു കുന്ന് സ്‌കൂളിലെ മുന്‍ അധ്യാപകന്‍ പത്മാലയം കേശവന്‍ മാസ്റ്റര്‍ (75) ആണ് കൊല്ലപ്പെട്ടത്. മുഖം മൂടിയിട്ട രണ്ട് പേരുടെ കത്തി കുത്തേറ്റാണ് മരിച്ചതെന്നാണ് ആദ്യ വിവരം.ഇദ്ദേഹത്തിന്റെ ഭാര്യ പത്മാവതിയെ കുത്തേറ്റ പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8.15 ഓടെയാണ് സംഭവം. പ്രധാന നിരത്തില്‍ നിന്നും മാറി കുറച്ച് ഒറ്റപ്പെട്ടതാണ് ഇവരുടെ വീട്. മുകള്‍ നിലയില്‍ നിന്നും പ്രവേശിച്ചതാണ് അക്രമികളെന്നാണ് പ്രാഥമിക വിവരം. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്
Tags:
KERALA