Trending

ശനി,ഞായർ ദിവസങ്ങളിലെ ലോക്ക് ഡൗണിൽ പുതിയ മാർ​ഗനിർദേശങ്ങൾ: ഹോട്ടലുകളിൽ പാഴ്സൽ, ടേക് എവേ എന്നിവ ഉണ്ടാകില്ല.

തിരുവനന്തപുരം: ലോക്ക് ഡൗണിൽ പുതിയ മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ. ശനി, ഞായർ ദിവസങ്ങളിലേക്കാണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചത്.

ശനി, ഞായർ ദിവസങ്ങളിൽ ദിവസങ്ങളിൽ ഹോട്ടലുകളിൽ നിന്നും ഓൺലൈൻ ഡെലിവറി മാത്രമേ ഇനി അനുവ​ദിക്കൂ.  പാഴ്സൽ, ടേക് എവേ എന്നിവ ഉണ്ടാകില്ല.‌

മൊബൈൽ ഫോൺ റിപ്പയറിംഗ് കടകൾ വെള്ളിയാഴ്ച (ഇന്ന്) തുറക്കാൻ അനുമതിയുണ്ട്.

ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും തടസമില്ല. എന്നാൽ ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം. 

ജൂൺ 16 വരെ നിലവിൽ കേരളത്തിൽ ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റിലും പുതിയ കൊവിഡ് കേസുകളിലും കുറവുണ്ട്.

Previous Post Next Post
3/TECH/col-right