Trending

കലിയമ്പലത്ത് താഴം പാലത്തിന് കൈവരിയില്ല:പിക്സ് പ്രവർത്തകർ താൽകാലിക കൈവരി നിർമ്മിച്ചു.

കിഴക്കോത്ത്‌: ഈസ്റ്റ് കിഴക്കോത്ത് - പറക്കുന്ന് റോഡിൽ കലിയമ്പലത്ത് താഴത്ത് പുതുവയൽ തോടിന് കുറുകെയുള്ള പാലം ജീർണ്ണാവസ്ഥയിൽ. കൊടുവള്ളി ഗവ: ആർട്സ് ആന്റ് സയൻസ് കോളേജിലേക്കുള്ള പ്രധാന വഴിയാണിത്.ധാരാളം വിദ്യാർത്ഥികൾ കാൽനടയായും
ബൈക്കിലുമായി ദിനേന കടന്നു പോവുന്ന ഈ റോഡിൽ പാലം ഭാഗത്ത്
സുരക്ഷാ ഭിത്തി പോലുമില്ല.ഇത് അപകട ഭീക്ഷണി ഉയർത്തുന്നു.

കിഴക്കോത്ത് പഞ്ചായത്ത്‌ 8,9 വാർഡിലൂടെ കടന്ന് പോവുന്ന ഈ റോഡിലെ തകർച്ചാ ഭീക്ഷണിയിലായ
ഈ പാലം പുനർനിർമ്മിക്കാൻ മാറി മാറി വന്ന ഭരണകർത്താക്കൾ നടപടി സ്വീകരിച്ചിട്ടില്ലെന്നതിൽ പ്രതിഷേധമുയർന്നിട്ടുണ്ട് .അപകട ഭീക്ഷണി നേരിടുന്ന തോടിന്റെ ഭാഗത്ത് പുതുവയൽ ഇസ്ലാമിക് ചാരിറ്റബിൾ സൊസൈറ്റി ( പിക്സ് ) പ്രവർത്തകർ തത്കാലിക കൈവരി സ്ഥാപിച്ചിരിക്കയാണ് ഇപ്പോൾ.ഉടൻ തന്നെ പ്രശ്നത്തിൽ അധികാരികൾ ഇടപെട്ടില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സങ്കടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.

മജീദ് കെ പി,ജലീൽ കെ.പി , നൗഷാദ് കെ.പി, ഫവാസ്, സഹദ്, മുഹമ്മദാലി കെവി, മുനീർ എം ടി, സൈനുദീൻ കെ കെ, നിഷാദ് സി എം, അബ്ദുൽ ബാരിഹ്, ജിനാസ് തുടങ്ങിയവർ താത്കാലിക കൈവരി നിർമാണത്തിന് നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right