Trending

ആറു വയസ്സുകാരൻ വെള്ളത്തിൽ വീണു മരിച്ചു.

താമരശ്ശേരി: ആറുവയസ്സുകാരൻ വെള്ളത്തിൽ വീണു മരിച്ചു.ചമൽ വെണ്ടേക്കുംചാൽ അപ്പുറത്ത് പൊയിൽ ജസീലിൻ്റെ ഏക മകൻ മുഹമ്മദ് ഹംദാൻ (6) ആണ് മരിച്ചത്.

വീടിനോട് ചേർന്ന് മത്സ്യം വളർത്തുന്നതിനായി നിർമ്മിച്ച കുളത്തിൽ വീണ് ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു അപകടം.

മാതാവ്: മുഹസിന.

മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്കായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

ഖബറടക്കം നാളെ മലപുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right