Trending

കൊടുവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോവിഡ് രോഗികൾക്ക് 24/7 ഹെൽപ് ഡെസ്കും സൗജന്യവാഹന സർവീസും ആരംഭിച്ചു.

കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ 36 ഡിവിഷനിലേക്കും 24 മണിക്കൂറും പ്രവർത്തിക്ക പ്പെടുന്ന സേവനസന്നദ്ധരായ വളണ്ടിയർമാരുടെ സഹായവും 
രോഗികൾക്ക്  സൗജന്യ  വാഹന സൗകര്യങ്ങളും ആരംഭിച്ചു.

സൗജന്യ വാഹനസർവീസ് ബ്ലോക്ക് കോൺഗ്രസ്  പ്രസിഡന്റ് പി. പി. സുലൈമാൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്ത് കൊണ്ട് കോൺഗ്രസ് കമ്മിറ്റിക്ക് സമർപ്പിച്ചു . 24 X 7 ഹെൽപ്പ് ഡസ്ക്ക്
മുനിസിപ്പൽ കൗൺസിലർ ആയിഷ ശഹനിത
മണ്ഡലം കോൺഗ്രസ് ഓഫീസിൽ ആരംഭിച്ചതായുള്ള  പ്രഖ്യാപനവും നടത്തി. ചടങ്ങിൽ മണ്ഡലം  കോൺഗ്രസ്  പ്രസിഡണ്ട് സി കെ ജലീൽ അധ്യക്ഷത വഹിക്കുകയും മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷറർ ഗഫൂർ മുക്കിലങ്ങാടി  യോഗം ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

കോവിഡ് രോഗികൾക്ക്‌  24 മണിക്കൂറും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർണ്ണ സഹായം ഉണ്ടാകുമെന്നും   പ്രാദേശിക ബൂത്ത് കമ്മറ്റികൾ ഇത് സംബന്ധമായി പൂർണ തെയ്യാറിലാണെന്നും മണ്ഡലം സെക്രട്ടറി സി കെ എ അബ്ബാസ് അറിയിച്ചു .ചടങ്ങിൽ,  അസീസ് കൈറ്റിങ്ങൽ, സി. കെ. മുനീർ,ഷാഫി ചുണ്ടപ്പുറം ,, യു. കെ. വേലായുധൻ, പി. ടി. ശ്രീകാന്ത്, പി. കെ. ഫിജാസ്, ഷമീർ ചുണ്ടപ്പുറം , സാബിത് ചുണ്ടപ്പുറം സംസാരിച്ചു. അരുൺ പി. കെ. നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right