Trending

അശരണരുടെ കൈ പിടിക്കുന്നത് രാഷ്ട്രീയ നിറം നോക്കിയല്ല:എം.എ. റസാഖ് മാസ്റ്റർ.

താമരശ്ശേരി : സമൂഹത്തിലെ അശരണർക്ക് താങ്ങായ് നിൽക്കുന്നത്  മുസ്ലിം ലീഗോ കീഴ്ഘടകങ്ങളോ രാഷ്ട്രീയ നിറം നോക്കിയിട്ടല്ലെന്നും ഈ ധർമ്മം അഭംഗുരം തുടരുമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ പറഞ്ഞു. വിവിധ സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ച് താമരശ്ശേരിയിലെ വെഴ്പ്പൂരിൽ കഴിഞ്ഞ 22 ദിവസമായി പ്രവർത്തിച്ച് വരുന്ന 'നന്മ' കോവിഡ് സെന്റർ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേധഹം. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ നാം ഒന്നിച്ച് നിന്ന് പൊരുതുകയാണ്. മാനവിക സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണിത്. വെഴ്പ്പൂരിലെ 'നന്മ' യുടെ പ്രവർത്തനം ശ്ലാഘനീയമാണ്. ഈ കൊവിഡ് കാലത്ത് കഷ്ടതയനുഭവിക്കുന്നവർക്ക് ഇതിന്റെ പ്രവർത്തനം നൽകുന്ന ആശ്വാസം ചെറുതല്ല.

കോവിഡ് രണ്ടാം തരംഗത്തിൽ ദുരിതത്തിലകപ്പെട്ടവർക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന താമരശ്ശേരി നന്മ വെഴ്പ്പൂര് എന്ന സന്നദ്ധ സംഘത്തിൻെറ പ്രവർത്തനത്തനം വലിയ ജന ശ്രദധയാകർഷിക്കുന്നു.   ശാസ്ത്രീയവും ചടുലവുമായ രീതിയിൽ പ്രവർത്തിക്കുന്ന സംഘം താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി എന്നീ പഞ്ചായത്തുകളിലെ കോവിഡ് രോഗികൾക്കും മറ്റു കഷ്ടതയനുഭവിക്കുന്നവർക്കും വലിയ ആശ്വാസമായി മാറുകയാണ്. താമരശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലേയും  പതിനഞ്ചോളം വരുന്ന സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചാണ് നന്മ വെഴ്പ്പൂര് പ്രവർത്തിക്കുന്നത്.

ദിനം പ്രതി അറുന്നൂറിലധികമാളുകൾക്ക് രണ്ട് നേരം ഭക്ഷണം നൽകുന്നതോടൊപ്പം മെഡിക്കൽ സഹായത്തിന് ആറംഗ ഡോക്ടമാരുടെ സംഘം കർമ്മനിരതരായി രംഗത്തുണ്ട്. മൂന്നു പഞ്ചായത്തിലെ കോവി ഡ് രോഗികൾക്കും , താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ രോഗികളൾക്കും കൂട്ടിരിപ്പുകാർക്കും , ഡി.സി. സെന്ററിലെ രോഗികൾക്കുമാണ് രണ്ട് നേരവും ഭക്ഷണവും ആവശ്യകാർക്ക് മരുന്നുമെത്തിക്കുന്നത്. ഓക്സിജൻ മെഷീൻ , പൾസ് ഓക്സിമീറ്റർ , എന്നിവയുടെ സേവനവും കൃത്യതയോടെ നിർവ്വഹിച്ച് കൊണ്ടിരിക്കുന്നു. കോവിഡ് രോഗികൾക്ക്   ആശുപത്രിയിലേക്ക് പോവുന്നതിന് പ്രത്യേകം വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
                  
ഇരുനൂറിലധികം വളണ്ടിയർ സേനയുടെ നിതാന്ത ജാഗ്രതയോടെ യുള്ള ഈ സേവന പ്രവർത്തങ്ങൾ കഴിഞ്ഞ പത്തൊൻപത് ദിവസമായി താമരശേരി   വെഴ്പ്പൂര് എൽ.പി.സ്കൂൾ കേന്ദ്രീകരിച്ച് ഒരുക്കിയ നന്മ കോവിഡ്  സെന്ററിലാണ് പ്രവർത്തിക്കുന്നത്.സുമനസ്സുകളുടെ സഹായ സഹകരണത്തോടെയാണ് ദിനം പ്രതി ഇരുപതിനായിരത്തോളം രൂപ ചിലവ് വരുന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
         
മാതൃകാപരമായ പ്രവർത്ത രീതി നേരിൽ കാണാൻ സമൂഹത്തിലെ നാനാ തുറകളിൽപ്പെട്ട പ്രമുഖരും സാധാരണക്കാരും കോവിഡ് കിച്ചണുകൾ സന്ദർശിക്കുന്നുണ്ട്. എം.കെ.രാഘവൻ എം.പി. കഴിഞ്ഞ ദിവസമെത്തി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. താമരശേരി കാരാടി സ്വദേശി രാകേഷ് തന്റെ അമ്മയുടെ അഞ്ചാം ചരമവാർഷിക ദിന പരിപാടി ഒഴിവാക്കി ഒരു ചാക്ക് അരിയും കോടഞ്ചേരി കരിമ്പാലക്കുന്ന് ഹുസൈൻ എന്ന വ്യക്തിയുടെ ചരമദിന പരിപാടി ഒഴിവാക്കി ഒരു ചാക്ക് അരിയും കിച്ചണിലേക്ക് സംഭാവന ചെയ്തതായും സമൂഹത്തിലെ ജാതി - മത - വർഗ്ഗ വ്യത്യാസമില്ലാതെ പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന സഹായ സഹകരണങ്ങൾ വലിയ പ്രതീഷയാണ് നൽകുന്നതെന്നും  എല്ലാ സന്നദ്ധ സംഘങ്ങളേയും യോജിപ്പിച്ച് കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാൻ പുതിയ പദ്ധതികൾ തയ്യാറാക്കുമെന്നും നന്മ കോ-ഓർഡിനേഷൻ ഭാരവാഹികളായ കെ.വി.മുഹമ്മദ്, ബാബു കുടുക്കിൽ, എ.കെ.അബ്ബാസ് എന്നിവർ അറിയിച്ചു.
Previous Post Next Post
3/TECH/col-right