വികസന മുന്നേറ്റം സൃഷ്ടിക്കാൻ എന്നപേരിൽ ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ
നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ ലക്ഷദ്വീപിലെ പാരമ്പര്യ മത്സ്യത്തൊഴിലാളികളെയും, കാർഷിക മേഖലയെയും,സാധാരണക്കാ
രെയും സാരമായി ബാധിച്ചിരിക്കുകയാണ്.
ഇതിനാൽ തന്നെ ലക്ഷദ്വീപിൽ നിന്നുള്ള, വിദേശരാജ്യങ്ങളിൽ ജോലി ചെയ്യപ്പെടുന്ന
നൂറുകണക്കിന് ദ്വീപ്
പ്രവാസികൾ നിരാശയിലും കടുത്ത മാനസിക പ്രയാസത്തിലുമാണ് കഴിയുന്നത്.
ആയതിനാൽ അടിയന്തര പരമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കാനാവശ്യമായടപടികൾ സ്വീകരിക്കണമെന്ന് അറേബ്യൻ പ്രവാസി കൗൺസിൽ ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടിയും കൺവീനർ അബ്ബാസ് കൊടുവള്ളിയും രാഷ്ട്രപതിയോട് ഇ - മെയിൽ മുഖാന്തരം ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് നിവാസികളുടെ പാരമ്പര്യ ജീവിതരീതിയും സാംസ്കാരിക പൈതൃകവും കൂട്ടിയിണക്കുന്ന സാമൂഹ്യപരമായ വികസനമാണ് ലക്ഷദ്വീപ് ആഗ്രഹിക്കുന്നത് .
ഇതിന് കടകവിരുദ്ധമായി മദ്യഷാപ്പുകൾ തുറന്നും മാംസാഹാരം നിരോധിച്ചും മത്സ്യ കച്ചവടക്കാരുടെ ഷെഡ്ഡുകൾ പൊളിച്ചു നീക്കുകയും ചെയ്താൽ ലക്ഷദ്വീപിൽ എങ്ങനെയാണ് വികസനം ഉണ്ടാവുക
ഇത്തരം പ്രശ്നങ്ങളു ണ്ടാകുമ്പോൾ ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നത് വിദേശരാജ്യങ്ങളിലെ ദ്വീപ് പ്രസികളാണ് .അവരുടെ ജീവിതാവസ്ഥകൾക്ക് തന്നെ മുറിവേൽക്കുന്ന വിഷയങ്ങളാണ് ലക്ഷദ്വീപിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ആയതിനാൽ രാഷ്ട്രപതി ഇടപെട്ടുകൊണ്ട് ഈ വിഷയത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്നും അറേബ്യൻ പ്രവാസി കൗൺസിൽ ആവശ്യപ്പെട്ടു.
Tags:
INDIA