കിഴക്കാത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഡൊമസിലറി കെയർ സെൻറുകൾ (DCC) അസിസ്റ്റൻറ് കളക്ടർ ശ്രീ മുകുന്ദ് IAS സന്ദർശിച്ചു.പന്നൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലാണ് 35 ബെഡുകളോടു കൂടിയ സെന്റർ സജീകരിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. നസ്റി, വൈസ് പ്രസിഡന്റ് വി.കെ.അബ്ദുറഹിമാൻ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺ പ്രിയങ്ക കരൂഞ്ഞിയിൽ, മെമ്പർമാരായ അർഷാദ്, ഖാലിദ്, വി.പി.അഷ്റഫ്, ജസ്ന അസയിൻ എന്നിവർ അനുഗമിച്ചു.
പഞ്ചായത്തിൽ ആവശ്യമായ ആംബുലൻസ് സേവനം, ഭക്ഷണം, ആരോഗ്യം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു.കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ, ഡിസിസി കളുടെ പ്രവർത്തനങ്ങൾ എന്നിവ അസി: സെക്രട്ടറി പി.സി. മുജീബ് വിശദീകരിച്ചു.
കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം പ്രസിഡന്റ് പി.പി. നസ്റി ഉദ്ഘാടനം ചെയ്തു. വിവിധ കമ്മറ്റികളുടെ ചുമതലയുള്ള
മുജീബ് ചളിക്കോട്, ഷാഹിദ് മാസ്റ്റർ, മുജീബ് കൈപ്പാക്കിൽ ,ഷഫീഖ്
തുടങ്ങിയവർ സംസാരിച്ചു.
Tags:
ELETTIL NEWS