മടവൂർ ശാഖാ കേരള നദ് വത്തുൽ മുജാഹിദീന്റെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ ഉപകരണങ്ങളും ഭക്ഷണ കിറ്റുകളും കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ.ഹുസൈൻ മടവൂർ വിതരണം ചെയ്തു. വാർഡ് മെമ്പർ സന്തോഷ് മാസ്റ്റർ ഏറ്റു വാങ്ങി.
പി.പി. ഇ കിറ്റുകൾ , ഓക്സി മിറ്ററുകൾ, ഫ്യുമിഗേഷൻ മെഷിൻ, ബ്ലീച്ചിംഗ് പൗഡർ തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തിൽ നൽകുന്നത്. കെ.എൻ.എം. ശാഖാ പ്രസിഡന്റ് എം.അബ്ദുൽ മജീദ്, സെക്രട്ടരി യൂസുഫ് സിദ്ധീഖ്, ആർ, ആർ ,ടി മാരായ എൻ. ശബീർ, വി.അബ്ദുസ്സലാം, ആർ.കെ. നിയാസ് തുടങ്ങിയവർ പങ്കെടുത്തു.
കോവിഡ് ബാധിച്ച് കോറന്റയിൽ കഴിയുന്ന പ്രദേശത്തെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷണ കിറ്റുകൾ നൽകുമെന്ന് ഹുസൈൻ മടവൂർ പറഞ്ഞു.
Tags:
MADAVOOR