Trending

കോവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള പരിശീലനം നൽകി.

പൂനൂർ : ഉണ്ണികുളം ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം, കോഴിക്കോട് ജില്ലാ യുവജന ക്ഷേമ ബോർഡും സംയുക്തമായി പഞ്ചായത്ത് ക്രീമേഷൻ ടീമിന് കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഉള്ള പരിശീലനം നൽകി.

കോവിഡ് വർദ്ധിച്ചു  വരുന്ന പശ്ചാത്തലത്തിൽ മുന്നണി പോരാളികളായവർക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ പാലിക്കേണ്ട കാര്യങ്ങളും എങ്ങനെ PPE കിറ്റ് ഇടാം എന്നും, PPE കിറ്റ് എങ്ങനെ അഴിച്ചു മാറ്റാം എന്നും, കോവിഡ് മരണാനന്തര കർമ്മങ്ങൾ എങ്ങനെ ചെയ്യണമെന്നും പരിശീലിപ്പിച്ചു.

നിലവിൽ ആംബുലൻസ് സർവീസ്, മെഡിക്കൽ ഹെൽപ് ലൈൻ, അണുനശീകരണം, പ്രതിരോധ പ്രവർത്തന പരിശീലനം തുടങ്ങിയവയാണ് പൂനൂരിൽ പ്രവർത്തിക്കുന്ന ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം കേരളയുടെ കോവിഡ് ഹെൽപ് ഡസ്കിൻ്റെ ഭാഗമായി  നടന്നു വരുന്നത്.

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പറും ദുരന്തനിവാരണ വർക്കിംഗ് ഗ്രൂപ്പ് ചെയർമാനുമായ വിബിൻ എം. കെ. അധ്യക്ഷത വഹിച്ചു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.  ഷംസുദ്ദീൻ, അംജദ്, ശരീഫ്,  ഷൈജു എന്നിവർ ക്ലാസ് നയിച്ചു.

ഡിസാസ്റ്റർ മാനേജ്മൻറ് പ്രവർത്തനങ്ങളുമായി സഹകരിക്കാനും സന്നദ്ധ സേവനത്തിന് തയ്യാറായവരും ബന്ധപ്പെടുക.
ഫോൺ: 9048620230
Previous Post Next Post
3/TECH/col-right