Trending

തണൽ പന്നൂർ: നാലാം വാർഷികം

പന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണൽ എഡ്യൂക്കേഷണൽ & ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ നാലാം വാർഷികവും ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി . വിവിധ പദ്ധതികളുടെ ഉദ്ഘാടനം റിലീഫ് കിറ്റുകൾ ഭാരവാഹികൾക്ക് കൈമാറി പാട്ടത്തിൽ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു .

തണൽ എക്സിക്യൂട്ടീവ് ഡയരക്ടർ കെ.ടി റഊഫ് അദ്ധ്യക്ഷത വഹിച്ചു . 
കെ.കെ കാദർ , നൗഷാദ് കരിമ്പയിൽ , സുലൈമാൻ കോട്ടക്കൽ , ജാബിർ പൊയിലിൽ , യാസിർ പാട്ടത്തിൽ , നിസാർ മലയിൽ , മുനീർ ടി.പി , ഷഫീഖ് ടി.പി എന്നിവർ സംബന്ധിച്ചു . 
ഇർഷാദ് കെ കെ സ്വാഗതവും 
ജസീൽ എം.പി നന്ദിയും പറഞ്ഞു .

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ , ഓണം-വിഷു ആഘോഷ വേളകളിൽ നിരവധി കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ , വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികൾ , കോവിഡ് പ്രതിരോധ ക്യാമ്പയിൻ , കോവിഡ് കാരണം ജോലിയില്ലാതെ പ്രയാസപ്പെടുന്ന മദ്രസാ അധ്യാപകർക്ക് ധനസഹായം , പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ , കിടപ്പു രോഗികൾക്ക് വിവിധ സഹായങ്ങൾ , സാമൂഹിക ഐക്യം ഉണ്ടാക്കുന്നതിന് സൗഹൃദ സംഗമങ്ങൾ തുടങ്ങിയവ തണലിൻ്റെ എടുത്ത് പറയാവുന്ന പ്രവർത്തനങ്ങളാണ് . സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാമൺ ഗ്രൂപ്പിൻ്റെ സഹായത്തോടെയാണ് നാനൂറ് കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത് .
Previous Post Next Post
3/TECH/col-right