പന്നിക്കോട്ടൂർ: കോവിഡ് രണ്ടാം തരംഗം ശക്തിപ്രാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നരിക്കുനി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നരിക്കുനി ഹോമിയോ ഡിസ്പെൻസറിയുടെ സഹകരണത്തോടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന മരുന്ന് വീടുകളിൽ വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായി പന്നിക്കോട്ടൂരിൽ വിതരണം പൂർത്തിയാക്കി.
പന്ത്രണ്ട് വയസ്സിന് താഴെ ഉള്ളവർക്ക് രണ്ട് ഗുളിക വീതവും പന്ത്രണ്ട് വയസ്സിന് മുകളിൽ ഉള്ളവർ നാല് ഗുളിക വീതവും
വെറും വയറ്റിൽ മൂന്ന് ദിവസത്തേക്ക് കഴിക്കാനാണ് നിർദേശം. ഗൃഹനാഥൻ്റെ വിലാസവും ആധാർ കാർഡ് നമ്പറും ഫോൺ നമ്പറും ശേഖരിക്കുന്നുമുണ്ട്.
രണ്ടാം വാഡ് മെമ്പർ ജസീലാ മജീദ്, ടി പി അജയൻ, എം പി സി ജസീൽ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം ആർ ആർ ടി വളണ്ടിയർമാരാണ് വിതരണം ചെയ്തത്.
Tags:
NARIKKUNI