Trending

വിജയത്തിൽ ആഹ്ലാദമോ, ആഘോഷമോ ഇല്ലാതെ മലയോര പട്ടണങ്ങൾ.

താമരശ്ശേരി: വിജയത്തിൽ ആഹ്ലാദമോ, ആഘോഷമോ ഇല്ലാതെ മലയോര പട്ടണങ്ങൾ.കേരളം തൂത്തുവാരിയതിൽ എൽ ഡി എഫും, കൊടുവള്ളി തിരിച്ചുപിടിച്ചതിൽ യു ഡി എഫും ആഹ്ലാദം പങ്കുവെച്ചത് സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു.

വേട്ടെണ്ണലിൻ്റെ അവസാന മണിക്കൂർ വരെ സസ്പെൻസ് നിലനിർത്തിയായിരുന്നു കൊടുവള്ളിയിലെ വോട്ടെണ്ണൽ. ആദ്യ മണിക്കൂറുകളിൽ കാരാട്ട് റസാഖ് മുന്നിട്ട് നിന്നെങ്കിലും കൊടുവള്ളി മുൻസിപ്പാലിറ്റിയിൽ എത്തിയപ്പോൾ ഏകദേശം ഒപ്പത്തിനൊപ്പമായി. കിഴക്കോത്ത്, നരിക്കുനി തുടങ്ങിയ പഞ്ചായത്തുകളിലേക്ക് കടന്നപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ.മുനീർ വ്യക്തമായ മുൻതൂക്കം നേടി.ഒടുക്കം ആറായിരത്തിലധികം വോട്ടിന് അദ്ദേഹം മണ്ഡലം തിരിച്ച് പിടിച്ചു.

എന്നാൽ യാതൊരു വിധ വിജയാഹ്ലാദ പ്രകടനങ്ങളും എവിടെയും ഉണ്ടായിരുന്നില്ല. റോഡുകളിൽ പോലീസിൻ്റെ ശക്തമായ സാന്നിദ്ധ്യം ഉണ്ടായിരുന്നു. മൊത്തത്തിൽ ഒരു ഹർത്താലിൻ്റെ പ്രതീതിയായിരുന്നു എല്ലായിടത്തും.
Previous Post Next Post
3/TECH/col-right