Latest

6/recent/ticker-posts

Header Ads Widget

ഇന്ത്യയിൽ നിന്ന് യു.എ.ഇ.യിലേക്കുള്ള യാത്ര വിലക്ക് 10 ദിവസം കൂടി നീട്ടി.

ദുബായ് :ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്കു പ്രവേശിക്കുന്നതിനുള്ള വിലക്ക് മേയ് 14 വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ഇൗ മാസം 25ന് പ്രാബല്യത്തിൽ വന്ന വിലക്ക് മേയ് നാലിന് അവസാനിക്കാനിരിക്കെയാണു 10 ദിവസത്തേക്കുകൂടി നീട്ടിയത്.

ഈ മാസം 22ന് പ്രഖ്യാപിച്ച വിലക്ക് പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് ഇന്ത്യയിലെയും യുഎഇയിലെയും വിവിധ വിമാനത്താവളങ്ങളിൽ സമയപരിധി തീരുന്നതിന് മുൻപ് തിരിച്ചുവരുന്നവരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. യുഎഇയിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുകയും ചെയ്തിരുന്നു.

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് 24ന് അർധരാത്രി 12 മുതൽ അടുത്ത 10 ദിവസത്തേക്കാണു യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പും പ്രവേശനവിലക്കേർപ്പെടുത്തിയിരുന്നത്. ഇതേ തുടർന്നു നാട്ടിൽ അവധിക്കു പോയ പ്രവാസികൾ പലരും തിരിച്ചുവരാനാകാതെ കുടുങ്ങി.

അതേസമയം, മേയ് അഞ്ച് മുതൽ എയർ ഇന്ത്യയടക്കം ഇന്ത്യയിൽ നിന്നു ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തു. ഇനി മേയ് 14 വരെ കാത്തിരുന്നാലേ തിരിച്ചു വരവ് സാധ്യമാകൂ.

Post a Comment

0 Comments