Trending

കോഴിക്കോട് കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ഫൈന്‍ മാത്രമല്ല, കടുത്ത നടപടിയും ഉണ്ടാകുമെന്ന് കളക്ടര്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് ജില്ലാ കളക്ടര്‍ സാമ്ബശിവ റാവു. ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. അതിനാല്‍ കനത്ത ജാഗ്രത വേണമെന്നും നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ഫൈന്‍ മാത്രമല്ല കടുത്ത നടപടി വേണ്ടി വരുമെന്നാണ് കളക്ടറുടെ മുന്നറിയിപ്പ്.

വലിയ വിപത്തിലേക്ക് പോകാതെ ആദ്യ ഘട്ടത്തില്‍ രോഗത്തെ പിടിച്ച്‌ കെട്ടാനായത് ജാഗ്രത കൊണ്ടുതന്നെയാണ്. ഈ ഘട്ടത്തില്‍ കൂടുതല്‍ കരുത്തോടെ ആ മാതൃക വീണ്ടെടുക്കുകയാണ് ചെയ്യേണ്ടതെന്നും ഈ മഹാമാരിയെ എത്രയും വേഗം വരുത്തിയിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും കളക്ടര്‍ പറഞ്ഞു.

മാസ്‌കുകള്‍ കൃത്യമായി ധരിച്ചും സാമൂഹിക അകലം പാലിച്ചും കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കിയും ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാകവചം തീര്‍ക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. അനാവശ്യമായ യാത്രകള്‍, കൂടിച്ചേരലുകള്‍ എന്നിവ ഒഴിവാക്കുക.

അടഞ്ഞ സ്ഥലങ്ങള്‍, ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങള്‍, അടുത്ത ബന്ധപ്പെടല്‍ എന്നിവ കഴിവതും ഒഴിവാക്കണം. കൃത്യമായ മുന്‍കരുതലുകളോടെ വാക്‌സിന്‍ സ്വീകരിക്കുന്നതിന് യാതൊരു അലംഭാവും കാണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right