Trending

എൻ എം എം എസ് പരീക്ഷാ ഫലം: പൂനൂർ ഗവ. ഹൈസ്ക്കൂളിന് മിന്നും ജയം

പൂനൂർ: ഈ വർഷത്തെ നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ ഫലം വന്നപ്പോർ പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിന് മിന്നും ജയം. സ്ക്കൂളിൽ നിന്ന് 48 പേർ പരീക്ഷ എഴുതിയതിൽ 31 പേർ വിജയികളായി. അതിൽ 4 പേർക്ക് സ്കോളർഷിപ്പിന് അർഹതയും ലഭിച്ചു.

കോവിഡ് കാലത്തെ പ്രയാസങ്ങൾക്കിടയിലും ഓൺലൈനായി പരിശീലനം നൽകിയാണ് സ്ക്കൂൾ ഈ പരീക്ഷയ്ക്ക് വിദ്യാർഥികളെ തയ്യാറെടുപ്പിച്ചത്. 

കെ അക്ഷര, പി ടി അഹമ്മദ് സനാബിൽ, കെ എം തീർഥാ രാജ്, കെ കെ ദേവാംഗ് എന്നിവരാണ് സ്കോളർഷിപ്പിന് അർഹരായത്. വിജയികളെ സ്റ്റാഫ് കൗൺസിലും പിടിഎ യും അഭിനന്ദിച്ചു.
Previous Post Next Post
3/TECH/col-right