Trending

താമരശ്ശേരിയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി.

താമരശ്ശേരി:കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ,  നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നുള്ള പരിശോധനയും, തുടർനടപടികളും കർശനമാക്കി  പൊലീസ്.

കോഴിക്കോട് റൂറൽ എസ് പി ഡോ.ശ്രിനിവാസിൻ്റെ നിർദേശപ്രകാരം താമരശ്ശേരി ഡി വൈ എസ് പി സന്തോഷ്, ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ, എസ് ഐമാരായ  മുരളീധരൻ, സലിം, മുഹമ്മദ് കോയ, എ എസ് ഐ സുബാഷ്, സലേഷ് എന്നിവരടങ്ങുന്ന സംഘമാണ് താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിതിയിലെ വിവിധ ഭാഗങ്ങളിൽ ഡ്രോൺ നിരീക്ഷണം നടത്തിയത്.

ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് നിയമ ലംഘകർക്കെതിരെ നടപടി കൈക്കൊള്ളും.കൂടാതെ പോലീസ് നേരിട്ടും കർശനമായ പരിശോധനകൾ നടത്തി വരുന്നുണ്ട്.ജനങ്ങൾ കൂട്ടം കൂടാൻ അനുവദിക്കില്ല.  കടകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി എല്ലായിടങ്ങളിലും സാമൂഹിക അകലം പാലിക്കുന്നതായും, മാസ്‌ക് കൃത്യമായി ധരിക്കുന്നതായും, സാനിറ്റൈസർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടോ എന്നും പൊലീസ് ഉറപ്പാക്കി വരുന്നുണ്ട്.

പോലീസ് സ്റ്റേഷൻ തലത്തിൽ കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച പരിശോധനയ്ക്കായി പ്രത്യേകം ടീമുകൾ രൂപീകരിച്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.  ഇവർ പൊതു ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും, വാഹനങ്ങളിലും പരിശോധന നടത്തി കോവിഡ് വ്യാപനത്തിന്റെ തീവ്രതയെപ്പറ്റി ബോധവൽക്കരണം നടത്തി വരുന്നു. നിയമ  ലംഘനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളുന്നുണ്ട്. 

 ആളുകൾ കൂട്ടംകൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിലും കൂടുതൽ പരിശോധന നടത്തും. വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒൻപതിന്‌ മുമ്പ് അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് ഇക്കാര്യം ഉറപ്പുവരുത്തും.    മാർക്കറ്റുകൾ, മാളുകൾ തുടങ്ങിയ സ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. 

നിയന്ത്രണങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ കേസ് എടുക്കുക, പിഴ ഈടാക്കുക തുടങ്ങിയ നിയമനടപടികൾ കർശനമായി തുടരും.     ചടങ്ങുക  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നതെന്ന് ഉറപ്പാക്കും. ആളുകൾ അനാവശ്യ ചടങ്ങുകൾ ഒഴിവാക്കണം. ക്വാറന്റൈനിൽ കഴിയുന്നവരെ ജനമൈത്രി സംവിധാനം പ്രയോജനപ്പെടുത്തി നിരീക്ഷിക്കുന്നുണ്ട്.

നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരുന്നു എൻജിഒകൾ, റെസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവയുടെ സേവനം  പ്രയോജനപ്പെടുത്തി ബോധവൽക്കരണം നടത്തുമെന്നും അധികൃതൽ .
Previous Post Next Post
3/TECH/col-right