കോവിഡ് രോഗ വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ രോഗബാധിതരെ കണ്ടെത്താനായി കോവിഡ് ടെസ്റ്റ് മഹായഞ്ജം തുടങ്ങി.ആദ്യ ദിവസമായ വെള്ളിയാഴ്ച 19300 ടെസ്റ്റുകൾ നടത്തി. വെളളി, ശനി ദിവസങ്ങളിലായി 31,400 ടെസ്റ്റുകൾ നടത്താനായിരുന്നു സംസ്ഥാന സർക്കാർ നിർദേശം. സംസ്ഥാനത്തുതന്നെ ഏറ്റവും ഉയര്‍ന്ന പരിശോധന നിരക്കാണ് ജില്ലയിലേത്.
രണ്ട് ദിവസം കൊണ്ട് 40000 ടെസ്റ്റുകള്‍ എന്ന ലക്ഷ്യമിട്ടാണ് ജില്ലയിൽ പ്രവർത്തനങ്ങൾ നടക്കുന്നത്. ജില്ലയിലെ എല്ലാപ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികളിലും ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. ഇവിടങ്ങളിലെ ഒ.പി.കളിലെത്തുന്ന മുഴുവന്‍ പേരെയും പരിശോധനയ്ക്ക് വിധേയരാക്കി. രോഗികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെയെല്ലാം ടെസ്റ്റിന് വിധേയരാക്കുന്നുണ്ട്. ശനിയാഴ്ച വൈകുന്നേരത്തോടെ 40000 ടെസ്റ്റുകള്‍ എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.
ജില്ലയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വ്യാപകമായി ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചത്.
രോഗവാഹകരെ നേരത്തെ കണ്ടെത്തി രോഗം പടരുന്നത് തടയാനാണ് ടെസ്റ്റുകള്‍ വ്യാപകമാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളും പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളും സംയുക്തമായാണ് ഇതിനുളള സൗകര്യങ്ങളൊരുക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത എല്ലാവരേയും ടെസ്റ്റിന് വിധേയരാക്കും. വയോജനങ്ങള്‍, മറ്റ് രോഗമുളളവര്‍, ലക്ഷണങ്ങള്‍ ഉളളവര്‍ എന്നിവരേയും കുടുംബശ്രീ പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരേയും ടെസ്റ്റ് ചെയ്യും.
0 Comments