Trending

കോവിഡ് :വാക്‌സിൻ രെജിസ്ട്രേഷൻ നടത്തി.

എളേറ്റിൽ:കിഴക്കോത്ത് പി.എച്‌.സി യുടെയും,വി സ്പോർട്ടോ ക്രിക്കറ്റ് ക്ലബ് ചെറ്റക്കടവിന്റെയും ആഭിമുഖ്യത്തിൽ മെഗാ കോവിഡ് വാക്‌സിൻ ക്യാമ്പിന് മുന്നോടിയായി നടത്തുന്ന രെജിസ്ട്രേഷൻ ചെറ്റക്കടവ്  അല്ലാമാ ഇഖ്ബാൽ വായനശാലയിൽ വെച്ച് നടത്തി . നൂറോളം ആളുകൾ രെജിസ്ട്രേഷൻ പൂർത്തിയാക്കി

എളേറ്റിൽ RRT യും മുഖ്യ ക്ലബ് രക്ഷാധികാരിയുമായ ഹബീബ് റഹ്മാൻ , RRT മുഹമ്മദ് അഷ്‌റഫ് പിസി ,രക്ഷാധികാരികളായ ഫാസിൽ , ബാബു , ക്ലബ് പ്രസിഡന്റ് പ്രണവ് രാജ് , ക്ലബ് സെക്രട്ടറി വിഷ്ണു , ട്രെഷറർ ഹിലാൽ അഹമ്മദ് , മുഹമ്മദ് ജസീൽ   എന്നിവർ റെജിസ്ട്രേഷന് നേതൃത്വം നൽകി .
Previous Post Next Post
3/TECH/col-right