Trending

പ്രതീക്ഷ ഇഫ്ത്താർ കിറ്റ് വിതരണം ആരംഭിച്ചു.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും പ്രതീക്ഷ കമ്മ്യൂണിറ്റി സർവ്വീസ് സെൻറർ നൽകുന്ന ഒരു മാസത്തെ ഇഫ്ത്താർ കിറ്റ് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി പ്രതീക്ഷ കോഴിക്കോട് മെഡിക്കൽ കോളേജ് യൂനിറ്റ് പ്രസിഡന്റ് ബഷീർ തായനാരിക്ക് നൽകി ഉദ്ഘാടനം ചെയ്തു.

പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡൻറ് ഫായിസ് മുഹമ്മദ്, പ്രതീക്ഷ വളണ്ടിയർമാരായ റസാഖ് മാസ്റ്റർ കൊന്തളത്ത്,  സരിഗ അസീസ്, കബീർ ചാത്തമംഗലം, മുഹ്സിൻ , നിസാർ കിഴക്കോത്ത്, സഹദ് മൂഴിക്കൽ , നാസർ മായനാട്, അബ്ദുറഹ്മാൻ , ശറഫുദ്ദീൻ പെരുവയൽ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right