Trending

ഈ എട്ടാം തരക്കാരന് പ്രിയം ആടുവളർത്തലും വാഴ കൃഷിയും.

പൂനൂർ: പൂനൂർ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിലെ എട്ടാം തരം വിദ്യാർഥിയായ ഫയാസ് ഇബ്രാഹീം ലോക്ക് ഡൗൺ കാലത്തെ അധിക സമയം ചെലവഴിക്കാൻ വേറിട്ട വഴികൾ കണ്ടത്തി. സീഡ് ക്ലബ്ബിലും സ്കൗട്ട് യൂണിറ്റിലും അംഗമായ ഈ മിടുക്കൻ കാർഷിക മേഖലയെ മുറുകെപ്പിടിച്ച് വിദ്യാർഥി സമൂഹത്തിന് മാതൃകയാവുകയാണ്. പ്രധാനമായും ആട് വളർത്തലും അതോടൊപ്പം വാഴ കൃഷി, പച്ചക്കറി കൃഷി, കപ്പ കൃഷി, അലങ്കാര മത്സ്യം വളർത്തൽ എന്നിവയാണ് ചെയ്യുന്നത്.

കൃഷിയുമായി ബന്ധപ്പെട്ട വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ അംഗമായി വിത്തുകളും നിർദ്ദേശങ്ങളുമടക്കമുള്ള സഹായങ്ങൾ ലഭ്യമാക്കുന്നു. ആടുകളെയും അലങ്കാര മത്സ്യങ്ങളെയും വിൽപ്പന നടത്തി വരുമാനവും നേടിത്തുടങ്ങി. മറ്റു വിഭവങ്ങൾ വീട്ടാവശ്യത്തിന് വിനിയോഗിക്കുകയാണ്.

ഉണ്ണികുളം പഞ്ചായത്തിലെ മങ്ങാട് സ്വദേശിയായ  കണ്ണന്നൂർ മുജീബ് റഹ്മാൻ ഫാത്തിമ ദമ്പതികകളുടെ മകനാണ് ഫയാസ് ഇബ്രാഹിം.വീട്ടുകാരുടെ സഹായം ആവശ്യത്തിന് ലഭിക്കുന്നതായും ഫയാസ് പറയുന്നു.

സീഡ് കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ, സ്കൗട്ട് മാസ്റ്റർ വി എച്ച് അബ്ദുൽ സലാം, സഹ അധ്യാപകരായ കെ അബ്ദുൽ ലത്തീഫ്, ടി പി മുഹമ്മദ് ബഷീർ, കെ വി ഹരി എന്നിവർ ഗൃഹസന്ദർശനം നടത്തി മാർഗനിർദ്ദേശങ്ങൾ നൽകി
Previous Post Next Post
3/TECH/col-right