Trending

കോവിഡ് 19; കട്ടിപ്പാറയിൽ നിയന്ത്രണം കർശനമാക്കി.

കോവിഡ് 19: മാനദണ്ഡങ്ങളുടെ പശ്ചാതലത്തിൽ കട്ടിപ്പാറ പഞ്ചായത്തിൽ വാർഡ് 12 വടക്കുംമുറി  കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചതിൻെറ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ നേത്യത്വത്തിൽ സർവ്വകക്ഷിയോഗം ചേർന്നു.പ്രസിഡണ്ട് മുഹമ്മദ് മോയത്ത് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കലക്ടറും താമരശ്ശേരി താലൂക്ക് ഇൻസിഡന്റൽ കമാന്ററുമായ ശ്രീധന്യ സുരേഷ് ഐഎഎസ് ഉദ്ഘാടനം ചെയ്തു.

താമരശ്ശേരി സി ഐ മുഹമ്മദ് ഹനീഫ, ഗ്രാമപഞ്ചായത്ത് സിക്രട്ടറി റഷീദ്, മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഫെസിന ഹസൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിൽ ജോർജ്, എ.കെ അബൂബക്കർ കുട്ടി, മുഹമ്മദ് ഷാഹിം , പ്രേംജി ജയിംസ്, വിഷ്ണു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഹാരിസ് അമ്പായത്തോട്, ടി.സി വാസു, ബെന്നി ടി ജോസഫ്, ടി.സി തോമസ്, ഷാൻ കട്ടിപ്പാറ, കരീം പുതുപ്പാടി, കെ.വി സെബാസ്റ്റ്യൻ, സി.കെ.സി അസ്സയിനാർ, കെ സി ബഷീർ സംസാരിച്ചു.

വീടുകളിൽ എഫ് എൽ ടി സി സംവിധാനം ഒരുക്കുക, എമർജൻസി ആംബുലൻസ് ഏർപ്പെടുത്തുക, ബോധവൽക്കരണ അനൗൺസ്മെന്റ് നടത്തുക. തുടങ്ങിയ കാര്യങ്ങൾ അടിയന്തിരമായി നടപ്പിൽ വരുത്താൻ യോഗം തീരുമാനിച്ചു.
Previous Post Next Post
3/TECH/col-right