Trending

എം.എ യൂസഫലിയും, ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി.

പ്രമുഖ വ്യവസായി എം.എ യൂസഫലിയും, ഭാര്യയും യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റർ അടിയന്തരമായി എറണാകുളത്തെ പനങ്ങാടുള്ള ചതുപ്പിൽ ഇടിച്ചിറക്കി.ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.

ജനവാസ കേന്ദ്രത്തിന് മുകളിൽ വച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.

ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം.എം.എ യുസഫലിയും മറ്റു നാല് പേരും ലേക്ക് ഷോർ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാൻ വരുകയായിരുന്നു. പനങ്ങാടുള്ള ഫിഷറീസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ ഇറക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഹെലികോപ്റ്ററിന് നിയന്ത്രണം വിട്ടത് മൂലം നേരത്തെ നിശ്ചയിച്ച സ്ഥലത്തുനിന്നും 200 മീറ്റർ മാറിയുള്ള ചതുപ്പിലേക്ക് ഇടിച്ചിറക്കുകയായിരുന്നു.

ചതുപ്പിൽ ഭാഗികമായി പൂന്തിയ നിലയിലാണ് ഹെലികോപ്റ്റർ. സംഭവ സമയത്ത് മഴയും കാറ്റുമുണ്ടായിരുന്നുവെന്നാണ് ദൃസാക്ഷികൾ പറയുന്നത്.
Previous Post Next Post
3/TECH/col-right