Latest

6/recent/ticker-posts

Header Ads Widget

സസ്നേഹം സാത്തിയ; മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.

ഹെൽത്ത്‌കെയർ ഫൗണ്ടേഷനിലെ സ്ത്രീജന  കൂട്ടായ്മയായ സാത്തിയ [HCF Women's Wing] 'സസ്നേഹം സാത്തിയ' എന്ന പേരിൽ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. സാത്തിയയുടെ ആഭിമുഖ്യത്തിൽ അശരണരായ രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി  'സ്നേഹവിരുന്ന്' എന്ന പേരിൽ  ബിരിയാണി ഫെസ്റ്റ് സംഘടിപ്പിക്കുകയും  360000 രൂപ സമാഹരിക്കുകയും ചെയ്തിരുന്നു.

മെഡിക്കൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം എം. കെ രാഘവൻ എം.പി നിർവ്വഹിച്ചു. ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി. കെ. എ ഷമീർ ബാവയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി. ഷബ്‌ന പൊന്നാട് മുഖ്യാഥിതിയായിരുന്നു.

കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ മോയത്ത്, വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ കെ. പി. യു അലി, ദുബൈ കെ.എം.സി.സി കൊടുവള്ളി മണ്ഡലം പ്രസിഡന്റ്‌ ഒ. കെ സലാം, ഐ.ഡി.സി ഡയരക്ടർ കെ.കെ.എം ഹനീഫ, ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ പ്രസിഡണ്ട് (Incharge) ലത്തീഫ് കിനാലൂർ, യൂ. എ. ഇ ചാപ്റ്റർ കോർഡിനേറ്റർ മുനവ്വർ എന്നിവർ പരിപാടിയിൽ ആശംസ നേർന്നു.

വിമൻസ് വിംഗ് ചെയർപേഴ്സൺ സഫീന ഇഖ്‌ബാൽ സ്വാഗതവും, സെക്രട്ടറി സൗദാ ബീവി നന്ദിയും പറഞ്ഞു.

Post a Comment

0 Comments