Trending

മാനവികത സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം:സാദിഖ് അലി ശിഹാബ് തങ്ങൾ.

കൂടത്തായി: ഇസ്ലാം മാനവികത മുറുകെ പിടിക്കുന്ന മതമാണെന്നും അത് സംരക്ഷിക്കേണ്ടത്  ഓരോ മുസ്ലിമിന്റെ യും  ബാധ്യതയാണെന്നും നവീകരിച്ച   കൂടത്തായി  വലിയ ജുമഅ മസ്ജിദ്  ഉദ്ഘാടനം ചെയ്ത്  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു  പ്രൗഡഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് ടി.കെ.മാമു ഹാജി അധ്യക്ഷം വഹിച്ചു.ചടങ്ങിൽ മഹ്മൂൻ ഹുദവി വണ്ടൂർ  മുഖ്യ പ്രഭാഷണം നടത്തി.

വാവാട് കുഞ്ഞി കോയ മുസ് ലിയാർ , കെ. മൂസകുട്ടി മുസ്ലിയാർ,ഉമർ ഉസ്താദ് കളരാന്തിരി, എൻ.അബ്ദുള്ള മുസ്‌ലിയാർ, അബ്ദുൾ ബാരി ബാഖവി , നാസർ ഫൈസി കൂടത്തായി , റഫീഖ് സക്കരിയ ഫൈസി ,അബ്ദുള്ള ബാഖവി വാവാട്, എൻ മുഹമ്മദ്‌ ഫൈസി, അബ്ദുൽ ഹകീം  ബാഖവി,  ജലീൽ ഫൈസി വയനാട്,അബുബക്കർ ഫൈസി വാവാട്, മുഹമ്മദ്‌ ഫൈസി മാങ്ങാട്,  അസീസ് ഫൈസി,താജുദ്ധീൻ മുസ്‌ലിയാർ  എന്നിവർ ദിഖ്റ്ദുഅ, മജ് ലിസുന്നൂർ, എന്നിവക്ക് നേതൃത്വം നൽകി.

ആശംസകൾ അർപ്പിച്ച് കൊണ്ട് സൈനുൽ ആബിദീൻ തങ്ങൾ, പി പി കുഞ്ഞായിൻ ഹാജി,  എ.കെ.കാദിരിഹാജി ,പി.പി അഹമ്മദ് കുട്ടി മാസ്റ്റർ, ,   അബ്ദുറഹിമാൻ മാസ്റ്റർ തട്ടാഞ്ചേരി, പി കെ മുഹമ്മദ്, കെ പി അഹമ്മദ് കുട്ടി മാസ്റ്റർ, സി.ടി മൊയ്തീൻ, കെ.  പി മുഹമ്മദ് ഹാജി, കെ കെ മുഹമ്മദ് ഹാജി, പി അബുഹാജി,  അബ്ദുറഹ്മാൻ പി പി, ടി  സി അബൂബക്കർ, സി. ഹമീദ്, കെ.പി.നാസർ, പി കെ മോയി  എന്നിവർ സംസാരിച്ചു.

മഹല്ല് സിക്രട്ടറി പി.പി.കുഞ്ഞമ്മദ് സ്വാഗതവും ,സി.പി.ഉണ്ണി മോയി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right