Trending

കോവിഡ്‌ 19: നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും: കലക്‌ടര്‍


കോഴിക്കോട്‌: ജില്ലയില്‍ കോവിഡ്‌ പ്രതിദിന കണക്ക്‌ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന്‌ ജില്ലാ കലക്‌ടര്‍ സാംബശിവ റാവു. കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന തദ്ദേശ സ്‌ഥാപന അധ്യക്ഷന്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്‌ടര്‍. പൊതുസ്‌ഥലങ്ങളില്‍ കോവിഡ്‌ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കും.

വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ ആളുകള്‍ ക്രമാതീതമായി പങ്കെടുക്കുന്നത്‌ രോഗവ്യാപനത്തിന്‌ ഇടയാക്കുന്നുണ്ട്‌. സ്‌ഥാപനങ്ങളില്‍ സന്ദര്‍ശക രജിസ്‌റ്റര്‍ നിര്‍ബന്ധമാക്കും. വാഹനങ്ങളില്‍ സീറ്റുകള്‍ക്കനുസരിച്ച്‌ മാത്രമേ ആളുകള്‍ സഞ്ചരിക്കാന്‍ പാടുള്ളു. ജില്ലയിലെ തദ്ദേശസ്‌ഥാപനങ്ങള്‍ക്ക്‌ കീഴില്‍ കോവിഡ്‌ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനായി 303 സെക്‌ടര്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്‌.

തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക്‌ കീഴില്‍ കോവിഡ്‌ പരിശോധന വര്‍ധിപ്പിക്കും. ജില്ലയില്‍ ഇതുവരേ 15 ലക്ഷം പേരെ കോവിഡ്‌ പരിശോധനയ്‌ക്ക് വിധേയമാക്കിയിട്ടുണ്ട്‌. 45 വയസിന്‌ മുകളിലുള്ള എല്ലാവരേയും വാക്‌സിനേഷന്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാനും വാക്‌സിനേഷന്‍ കാംപുകള്‍ നടത്താനും തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക്‌ കലക്‌ടര്‍ നിര്‍ദേശം നല്‍കി.

യോഗത്തില്‍ ഡി.എം ഡെപ്യൂട്ടി കലക്‌ടര്‍ എന്‍. റംല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്‌ ഡോ: പീയൂഷ്‌.എം, ആര്‍.സി.എച്ച്‌ ഓഫീസര്‍ ഡോ: മോഹന്‍ദാസ്‌, നാഷ്‌ണല്‍ ഹെല്‍ത്ത്‌ മിഷന്‍ ഡി.പി.എം നവീന്‍ എന്‍. പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോവിഡ് വ്യാപനം രൂക്ഷം കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നു

കോഴിക്കോട്: കൊറോണ വൈറസ് രോഗബാധ വ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ല കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.

കഴിഞ്ഞ അഞ്ചു മാസത്തിനിടെ കോവിഡ് കേസുകളിൽ ജില്ലയിലുണ്ടായ ഗണ്യമായ കുറവ് കഴിഞ്ഞ ഒരാഴ്ചയിൽ പൊതു തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ജനങ്ങൾ കൂടിച്ചേരുന്നതിലുള്ള നിയന്ത്രണങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ഉണ്ടായ അശ്രദ്ധ കാരണം കൂടുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയും ചെയ്യ്ത സഹാചര്യത്തിലാണ് നടപടി.
 

➖പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്ക് ഉപയോഗിക്കാതിരിക്കുന്നതും കേരള എപിഡെമിക് ഓർഡിനൻസ് പ്രകാരം കുറ്റകരമായതിനാൽ കുറ്റക്കാർക്കെതിരെ പോലീസും സെക്ടർ മജിസ്ട്രേറ്റും നിയമ നടപടി സ്വീകരിക്കുന്നതായിരിക്കും.

➖പൊതുവാഹനങ്ങളിൽ സീറ്റിംഗ് കപ്പാസിറ്റിയിൽ കൂടുതൽ പേരെ യാത്ര ചെയ്യാൻ അനുവദിക്കുന്നതല്ല. മോട്ടോർ വാഹന വകുപ്പ്, പോലീസ് എന്നിവർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടതാണ്.

➖വിവാഹങ്ങൾ, മരണാന്തര ചടങ്ങുകൾ, മറ്റു പൊതു പരിപാടികൾ ( സാമൂഹിക - മത പരിപാടികൾ ഉൾപ്പെടെ) വിരുന്നുകൾ എന്നിവ തുറസ്സായ സ്ഥലങ്ങളിൽ പരമാവധി 200 പേരും അടച്ചിട്ട മുറികളിൽ 100 പേരും മാത്രമേ ഒരേ സമയം പങ്കെടുക്കാൻ പാടുള്ളൂ. ഇത്തരം പരിപാടികൾ നടത്തുന്നവർ നിർബന്ധമായും കോവിഡ് ജാഗ്രത പോർട്ടലിൽ EVENT REGISTER സേവനം ഉപയോഗിച്ച് വിവരം
നൽകേണ്ടതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സെക്ടർ മജിസ്ട്രേറ്റുമാർ , ആരോഗ്യപ്രവർത്തകർ, പോലീസ് എന്നിവർ പരിശോധന നടത്തേണ്ടതും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി എടുക്കേണ്ടതുമാണ്.

➖ആരാധനാലയങ്ങളിൽ ഒരേ സമയം 100 ൽ കൂടുതൽ പേർ ആളുകൾ പാടില്ല. ഇവിടങ്ങളിൽസാമൂഹിക അകലം പാലിക്കുക, മാസ്ക്, സാനിറ്റേയിസർ,സന്ദർശക ഡയറി എന്നിവ ഉറപ്പുവരുത്തേണ്ടതാണ്.
10 വയസ്സിനു താഴെയും 60 വയസ്സിനു മുകളിലും പ്രായമുള്ളവർ ഇത്തരം സ്ഥലങ്ങളിൽ പ്രവേശിക്കാതിരിക്കാൻ
ശ്രദ്ധിക്കേണ്ടതാണ്.

➖ഷോപ്പുകൾ, മാർക്കറ്റുകൾ, മാളുകൾ, എന്നീവിടങ്ങളിലും
ഷോപ്പുകൾ, മാർക്കറ്റുകൾ, മാളുകൾ, എന്നിവിടങ്ങളിലും സാമൂഹികാ അകലം കർശന മായി പാലിക്കേണ്ടതാണ്. സ്ഥാപനത്തിന്റെ വിസ്തീർണത്തിന് ആനുപാതികമായി (On person per 30 square feet ) ഉൾക്കൊള്ളാൻ കഴിയുന്നവരുടെ എണ്ണം സ്ഥാപന ഉടമ പ്രദർശിപ്പിക്കേണ്ടതാണ്
ഇതിന്റെ അടിസ്ഥാനത്തിൽ സെക്ടർ മജിസ്ട്രേറ്റുമാർ , ആരോഗ്യപ്രവർത്തകർ, പോലീസ് എന്നിവർ പരിശോധന നടത്തേണ്ടതും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി എടുക്കേണ്ടതുമാണ്.


➖ എല്ലാ തദ്ദേശ സ്ഥാപനങ്ങളും കോവിഡ് കൺട്രോൾ റൂം പുനഃസ്ഥാപിക്കേണ്ടതും
ആവശ്യമായ ജീവനക്കാരെ നിയമിക്കേണ്ടതുമാണ്.

➖ വാർഡ് RRT പുനഃസ്ഥാപിച്ചു പ്രവർത്തനം ആരംഭിക്കേണ്ടതാണ്.
 RRT അവലോകന യോഗം ആഴ്ചയിൽ രണ്ടു തവണ ചേരേണ്ടതും കൃത്യമായ മിനുട്സ് തയ്യാറാക്കേണ്ടതുമാണ്. കൺവീനർ ആയ സെക്രട്ടറി ഇക്കാര്യം ഉറപ്പുവരുത്തേണ്ടതാണ് ജില്ലയിൽ ദിനംപ്രതി 10,000 ടെസ്റ്റ് ആണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തുകൾ 90 alkoyo 270 മുനിസിപ്പാലിറ്റികളിൽ 2000 വീതവും കോർപറേഷനിൽ വീതവും ടെസ്റ്റ് ചെയ്യുന്നു എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
ഉറപ്പാക്കേണ്ടതാണ്.

➖കോവിഡ് കൺട്രോൾ റൂമുകൾ കാര്യക്ഷമമാക്കേണ്ടതും കോവിഡ് രോഗിയുമായി സമ്പർക്കത്തിലുള്ള എല്ലാവരെയും ടെസ്റ്റിംഗിന് വിധേയമാക്കി എന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. മെഡിക്കൽ ഓഫീസർമാർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.

➖തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുള്ള എല്ലാവരെയും കോവ്ഡ് ടെസ്റ്റ് നടത്തി എന്ന് ഉറപ്പാക്കേണ്ടതാണ്.

➖വയോജനങ്ങൾ, മറ്റു രോഗമുള്ളവർ,ലക്ഷണങ്ങൾ ഉള്ളവർ എന്നിവരെയും
കുടുംബശ്രി പ്രവർത്തകർ, അധ്യാപകർ, പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾ എന്നിവരെ ടെസ്റ്റിംഗിന് വിധേയരാക്കേണ്ടതാണ്.

ഷോപ്പുകൾ, ഹോട്ടലുകൾ തിരക്കേറിയ മറ്റു സ്ഥാപനങ്ങൾ, എന്നിവിടങ്ങളിലെ ജീവനക്കാരെയും ബസ്സുകൾ,ടാക്സികൾ എന്നിവയിലെ ജീവനക്കാരെയും നിശ്ചിത ഇടവേളകളിൽ കോവിഡ് ടെസ്റ്റിന് വിധേയമാക്കേണ്ടത് സ്ഥാപനഉടമകളുടെ ഉത്തരവാദിത്തമാണ്.

വ്യാപാര സംഘടനകളും തൊഴിലാളി സംഘടനകളും ഇക്കാര്യത്തിൽ ആരോഗ്യപ്രവർത്തകർ സഹായിക്കേണ്ടതാണ് എന്നും ഉത്തരവിൽ പറയുന്നു.
Previous Post Next Post
3/TECH/col-right