Trending

സംസ്ഥാനത്ത് ഇന്ന് മുതൽ കൊവിഡ് ജാഗ്രത നടപടികൾ കർശനമാക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കൂടുതൽ കടുപ്പിക്കുന്നു. ഇന്നു മുതൽ പോലീസ് പരിശോധന ശക്തമാക്കും . ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മറ്റി യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം തുടങ്ങുന്നതിന്റ പശ്ചാത്തലത്തിലാണ് നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചത്. ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മറ്റി യോഗത്തിലായിരുന്നു തീരുമാനം.

കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിന കോവിഡ് കണക്കുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് വർധിച്ചു വരികയാണ്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും മറ്റും കോവിഡ് മാനദണ്ഡങ്ങൾ ഭൂരിഭാഗവും പാലിച്ചിട്ടുണ്ടായിരുന്നില്ല. വരും ദിവസളിൽ രോഗികളുടെ എണ്ണം വർധിക്കാൻ നല്ല സാധ്യതയുണ്ട്. ഇതിനാലാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കോർ കമ്മറ്റി യോഗം ചേർന്നത്.

ഇന്നു മുതൽ പോലീസ് പരിശോധന കർശനമാക്കാനാണ് പ്രധാന തീരുമാനം. മാസ്ക്, സാമൂഹിക അകലം തുടങ്ങിയ നിലവിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് പോലീസ് പരിശോധന. നടപടിയെടുക്കാൻ സെക്ടറൽ മസിട്രേറ്റുമാരെയും നിയമിക്കും.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരേ കർശന നടപടിയെടുക്കാനാണ് സെക്ടറൽ മജിസ്ട്രേറ്റുമാർക്ക് നിർദേശം നൽകിയത്.

ആർടിപിസിആർ ടെസ്റ്റ് വ്യാപമാക്കാനും കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകാനും തീരുമാനമായിട്ടുണ്ട്.മററ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും വരുന്നവർക്ക് നിലവിൽ ഒരാഴ്ച ക്വാറന്റീൻ നിർബന്ധമാണ്. അതിനിയും തുടരും.
Previous Post Next Post
3/TECH/col-right