കൊടുവള്ളി: ജനഹൃദയങ്ങൾ കീഴടക്കി നിയോജക മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. എം.കെ മുനീറിൻ്റെ റോഡ് ഷോ.ആയിരക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് റോഡ് ഷോ നടന്നത്. മുതിർന്നവരുടെയും സ്ത്രീകളുടെയും, കുട്ടികളുടെയും നേതൃത്വത്തിൽ അനുഗ്രഹങ്ങളും, ആശംസകളും നേർന്ന്കൊണ്ട് വഴിയോരങ്ങളിൽ കാത്തുനിന്ന കാഴ്ച്ച യാത്രയിലുടനീളം ശ്രദ്ധേയമായി.
മണ്ഡലത്തി ൽ സ്ഥാനാർത്ഥിയുടെ ജനപ്രീതിയും, വ്യക്തിപ്രഭാവവും വിളിച്ചോതുന്ന രീതിയിൽ പ്രൗഡമായമായിരുന്നു റോഡ് ഷോ. ആരാമ്പ്രം, പൈമ്പാലുശ്ശേരി, നരിക്കുനി, ചെങ്ങോട്ടുപൊയിൽ, കച്ചേരിമുക്ക്, പന്നൂർ, എളേറ്റിൽ വട്ടോളി, പരപ്പൻപൊയിൽ, താമരശ്ശേരി, ചുങ്കം, കൂടത്താൻ, ഓമശ്ശേരി, മാനിപുരം, മുത്തമ്പലം, മുക്കിലങ്ങാടി, കരീറ്റിപറമ്പ്, കരുവൻപൊയിൽ, ചുണ്ടപ്പുറം, പെരിയാംതോട്, ആറങ്ങോട്, ആനപ്പാറ, നെല്ലാംകണ്ടി എന്നിവിടങ്ങളിലൂടെയായി റോഡ് ഷോ കൊടുവള്ളിയിൽ സമാപിച്ചു.
എം.എ റസാക്ക് മാസ്റ്റർ, എ.അരവിന്ദൻ, അഡ്വ.എം.റഹ്മത്തുള്ള, എം.എം വിജയകുമാർ, സി.ടി ഭരതൻ മാസ്റ്റർ, പി.പി കുഞ്ഞായിൻ, പി.സി ഹബീബ് തമ്പി, ഇബ്രാഹിം എളേറ്റിൽ, ചോലക്കര മുഹമ്മദ് മാസ്റ്റർ, ടി.കെ മുഹമ്മദ് മാസ്റ്റർ, പി.കെ മനോജ് മാസ്റ്റർ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
0 Comments