Trending

പരിക്ക് അവഗണിച്ച് ആവേശമായി കാരാട്ട് റസാഖ് എം.എൽ.എ

താമരശേരി:തളരാത്ത ആവേശമായി കാരാട്ട് എൽഡിഎഫ‌് സ്ഥാനാർഥി കാരാട്ട‌് റസാഖ‌് ശനിയാഴ‌്ച്ച  മണ്ഡലത്തിലെ  വിവിധപൊതുയോഗങ്ങൾ, കുടുബസംഗമങ്ങൾ റാലികൾ എന്നിവയിൽ പങ്കെടുത്തു. അപകടത്തിൽ പരിക്കേറ്റത്തിനെ തുടർന്ന‌് വാഹനത്തിലിരുന്നാണ‌് ഇന്നും പ്രവർത്തരെ അഭിവാദ്യംചെയ‌്തത‌്.

ഓമേേശരി പഞ്ചായത്തിലെ വെണ്ണക്കോട‌് നടന്ന എൽഡിഎഫ‌് പൊതുയോഗത്തിൽ ഓമശേരി പഞ്ചായത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ വിവരിച്ച‌് ചെറു പ്രസംഗം നടത്തി തുടർന്ന‌് താമരശേരി കാരാടിൽ വെച്ച‌് എൽഡിഎവൈഎഫ‌്സംഘടിപ്പിച്ച യുവജന റാലിയെ അഭിവാദ്യം ചെയ‌്തു. താമരശേരി പഞ്ചായത്തിലെ വിവിധ കുടുബസംഗമങ്ങളിൽ പങ്കെടുത്ത‌് വോട്ട‌് അഭ്യർത്ഥിച്ചു.

കൊടുവളളിയിൽ കാരാട്ട് റസാഖിന്റെ വിജയത്തിനായി യുവജനമാർച്ച്.

താമരശ്ശേരി: കൊടുവളളിയിൽ കാരാട്ട് റസാഖിന്റെ വിജയത്തിനായി എൽ ഡി വൈ എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ നിന്നും കൊടുവളളിയിലേക്ക് യുവജനമാർച്ച് നടത്തി.

താമരശ്ശേരി പഴയ ബസ്സ് സ്റ്റാൻറ്റിൽ നടന്ന പരിപാടിയിൽ എൽ ഡി എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ആർ.പി.ഭാസ്കരൻ ഫ്ളാഗ് ഓഫ് ചെയ്തു.ടി. മെഹറൂഫ്, സിദ്ദിഖ് കാരാട്ട് പൊയിൽ എന്നിവർ ചേർന്ന് പതാക ഏറ്റു വാങ്ങി.നാസർകോയ തങ്ങൾ, കരീം പുതുപ്പാടി, എം.പി.രാഗേഷ്, ഒ.പി. റഷീദ്, സഖരിയ എളേറ്റിൽ, വഹാബ് മണ്ണിൽ കടവ് എന്നിവർ സംബന്ധിച്ചു.വി.ലിജു, വി.റിജേഷ് കുമാർ, സന്ദീപ് മാടത്തിൽ, റിയാസ് വാവാട്, ശ്രീധരൻ ഓമശ്ശേരി എന്നിവർ നേതൃത്വം നൽകി. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിന് യുവതി യുവാക്കൾ മാർച്ചിൽ അണിനിരന്നു.

Previous Post Next Post
3/TECH/col-right