Trending

യാത്രയയപ്പും,എൽ.എസ്.എസ്.വിജയികളെ ആദരിക്കലും നടത്തി

താമരശ്ശേരി: പൂനൂർ തേക്കും തോട്ടം എ.എം.ൽ.പി സ്കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന ടി.എം അബ്ദുൽ ഹഖീം മാസ്റ്റർക്കുള്ള യാത്രയയപ്പും എൽഎസ് എസ് പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണവും നടത്തി. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോയത്ത് മുഹമ്മദ് എൽഎസ്എസ് വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി.

ചടങ്ങിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഖദീജ സത്താർ, ബിപിഒ മെഹറലി, ഹെഡ് മിസ്ട്രസ് ആയിശ ടീച്ചർ,  വാർഡ് മെംബർ സൗദ ബീവി, ഐ.എം മുഹമ്മദ് മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ കച്ചിളിക്കാലയിൽ, അബ്ദുൽ അസീസ് മാസ്റ്റർ, അസീസ് മാസ്റ്റർ മൊകായി, വി.കെ അബ്ദുറഹിമാൻ മാസ്റ്റർ, മാനേജർ മുജീബ് റഹ്മാൻ, വീ.കെ ഫസലുറഹ്മാൻ, ഇഖ്ബാൽ പൂക്കോട്, കെ.ടി.മുഹമ്മദ്, ഭരതൻ, ഷമീന ടീച്ചർ, അബ്ദുൽ ഗഫൂർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right