Latest

6/recent/ticker-posts

Header Ads Widget

സഊദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് - കക്കാടംപൊയിൽ സ്വദേശി മരണപ്പെട്ടു

ദമാം: കിഴക്കൻ സഊദിയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു. കൂടരഞ്ഞി കക്കാടംപൊയിൽ പടശേരി കരീം (37) ആണ് മരണപ്പെട്ടത്. കിഴക്കൻ സഊദിയിലെ അൽഹസയിൽ നിന്ന് ദമാമിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടം. അൽവത്വനിയ പത്ര കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

ദമാമിൽ സന്ദർശക വിസയിൽ ഉള്ള ഭാര്യ റിഫ്ന രണ്ട് ദിവസത്തിനുള്ളിൽ നാട്ടിലേക്ക്  വരുവാനുള്ള ഒരുക്കത്തിലായിരുന്നു. 

ദമാമിൽ നിന്ന് പത്രവിതരണത്തിനായി പുലർച്ചെ പുറപ്പെട്ടു അൽഹസയിൽ നിന്ന്  തിരിച്ചു വരുന്നതിനിടെയാണ് അപകടം. മൃതദേഹം ദമാം സെൻട്രൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം  നാട്ടിലേത്തിക്കാനുള്ള  നടപടികൾ പൂർത്തിയാക്കി വരികയാണ്. 

Post a Comment

0 Comments