"_കുറ്റവാളികളെ തിരുത്താം, കുറ്റ കൃത്യങ്ങൾ കുറയ്ക്കാം_"
പൂനൂർ : പ്രൊബേഷൻ അവബോധ സെമിനാർ സംഘടിപ്പിച്ചു കേരള സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ ഹെൽത്ത്‌കെയർ ഫൗണ്ടേഷനും കോഴിക്കോട് ജില്ലാ യുവജന കേന്ദ്രവും സഹകരിച്ച് കൊണ്ട് പ്രൊബേഷൻ അവബോധ സെമിനാർ സംഘടിപ്പിച്ചു. കാരുണ്യതീരം ക്യാമ്പസ്സിൽ വെച്ച് നടന്ന സെമിനാറിൽ അഡ്വ. സീനത്ത്, സിറ്റി പ്രൊബേഷൻ ഓഫീസർ ശ്രീ. മുഹമ്മദ് ജാബിർ കെ എന്നിവർ വിഷയാവതരണം നടത്തി. 52 വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു.
ഉദ്ഘാടനച്ചടങ്ങിൽ ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ ഇവന്റ് ടീം ചെയർമാൻ ഹക്കീം മാസ്റ്ററുടെ അധ്യക്ഷത വഹിച്ചു. റീജിയണൽ പ്രൊബേഷൻ ഓഫീസർ ശ്രീ. സമീർ മച്ചിങ്ങൽ ഉദ്ഘാടനം ചെയ്തു. അഡിഷണൽ പ്രൊബേഷൻ ഓഫീസർ ശ്രീ. ബിബിൻ ജോസ്, അസിസ്റ്റന്റ് പ്രൊബേഷൻ ഓഫീസർ ശ്രീമതി. പ്രഭിത ടി. പി എന്നിവർ ആശംസകൾ നേർന്നു. ഹെൽത്ത്‌കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ശ്രീ. സി. കെ. എ ഷമീർ ബാവ സ്വാഗതവും പ്രൊജക്റ്റ് കോർഡിനേറ്റർ മുഹമ്മദ് നവാസ് നന്ദിയും പറഞ്ഞു.
ജയിൽശിക്ഷ അനുഭവിക്കാൻ സാധ്യതയുള്ള കുറ്റമാണെങ്കിൽ കൂടി കുറ്റവാളിയെ സ്വന്തം കുടുംബ സാഹചര്യത്തിലും, സാമൂഹ്യ ചുറ്റുപാടിലും ജീവിക്കാൻ അവസരം നൽകി മാനസിക പരിവർത്തനവും സാമൂഹ്യ പുനരാധിവാസവും സാധ്യമാക്കി സമൂഹത്തിനുതകുന്ന ഒരു പൗരനാക്കി മാറ്റുന്ന സാമൂഹ്യ ചികിത്സാ സമ്പ്രദായമാണ് പ്രൊബേഷൻ.
0 Comments