കത്തറമ്മൽ: തുവ്വക്കുന്ന് മലയിൽ മാവ് മുറിക്കുന്നതിനിടയിൽ പാനിക്കടന്നൽ ആക്രമണത്തിൽ തൊഴിലാളികൾക്കും പരിസരവാസികൾക്കും പരിക്കേറ്റു. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
തുവ്വക്കുന്ന് വാട്ടർ ടാങ്ക് പരിസരത്തെ മാവ് മുറിച്ച് മാറ്റുമ്പോഴാണ് മരത്തിൽ കൂട് വെച്ചിരുന്ന പാനിക്കടന്നൽ ഇളകി പറന്നത്. കിലോമീറ്ററുകളോളം ഓടിയിട്ടും കടന്നൽ ആക്രമണം നിർത്തിയില്ല.ഏഴോളം പേർക്ക് കുത്തേറ്റു.
പരിസരവാസികൾ തീ കാണിച്ചിട്ടും കടന്നലുകളെ തുരത്താൻ കഴിഞ്ഞില്ല. ഏറെ സമയത്തിന് ശേഷം സമീപത്തെ റബർ തോട്ടത്തിലേക്കാണ് ഇവ ചേക്കേറിയത്. ഭയത്തോടെയാണ് ഇവിടത്തുകാർ ഇപ്പോൾ താമസിക്കുന്നതെന്ന് സമീപവാസികൾ പറയുന്നു.
Tags:
ELETTIL NEWS