സുരക്ഷിതമായ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജില്ലാ മെഡിക്കൽ ഓഫീസും എൻ. എച്ച്. എമ്മും സംഘടിപ്പിക്കുന്ന മെഗാ വാക്സിനേഷൻ ക്യാമ്പിന്റെ ആദ്യ ദിവസം 445 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു. സർക്കാർ ജീവനക്കാരും ആരോഗ്യ പ്രവർത്തകരുമുൾപ്പെടെയുള്ള വരാണ് ടാഗോർ ഹാളിൽ നടക്കുന്ന ക്യാമ്പിൽ വാക്സിൻ എടുത്തത്.
രണ്ടാം ഡോസ് എടുക്കാത്തവർ ഇപ്പോൾ വാക്സിൻ എടുക്കണമെന്ന് മെഡിക്കൽ ഓഫിസ് നിർദേശിച്ചു.
വാക്സിനേഷനായി ഇനിയും രജിസ്റ്റർ ചെയ്യാത്ത പോലീസ്, സൈന്യം , അർദ്ധസൈനികർ മുനിസിപ്പൽ, പഞ്ചായത്ത്, റവന്യൂ ജീവനക്കാർ തുടങ്ങി യവർക്ക് ഓഫീസ് മേലധികാരിയുടെ സർട്ടിഫിക്കറ്റുമായി വാക്സിനേഷൻ കേന്ദ്രത്തിലെത്തി രജിസ്റ്റർ ചെയ്ത് വാക്സിൻ എടുക്കാവുന്നതാണ്.
രജിസ്റ്റർ ചെയ്തതിനു ശേഷം ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാത്ത ആരോഗ്യപ്രവർത്തകരും മുന്നണി പോരാളികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ജില്ലാ മെഡിക്കൽ ഓഫീസുമായി ബന്ധപ്പെട്ട് അവരുടെ നിർദ്ദേശപ്രകാരം വാക്സിൻ സ്വീകരിക്കണം.
ക്യാമ്പ് ചൊവ്വ (മാർച്ച് 2)ബുധൻ (മാർച്ച് 3)ദിവസങ്ങളിലും തുടരും
0 Comments