കോടഞ്ചേരി: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ വേളംകോട്, കരിഞ്ചോലക്കൊരു കൈത്താങ്ങിനായി
വോളന്റിയേഴ്സ് തയ്യാറാക്കിയ അച്ചാറും സംഭാരവും വിൽപ്പന നടത്തുന്നു. ഇന്ന് രാവിലെ പത്തേകാൽ മുതൽ കോടഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്താണ് വിൽപ്പന നടത്തുന്നത്.
എൻഎസ്എസ് വളണ്ടിയർമാർ എൻഎസ്എസ് ഗീതം ചൊല്ലി, പ്രിൻസിപ്പൽ ശ്രീ ബിബിൻ സെബാസ്റ്റ്യൻ സ്വാഗത പ്രസംഗം നടത്തി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി റാണി ആൻ ജോൺസൻ പ്രോഗ്രാം അവതരണം നടത്തി.
പി ടി എ പ്രസിഡന്റ് ശ്രീ ഷിജി ആന്റണി അധ്യക്ഷനായി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം നടത്തി.വൈസ് പ്രസിഡന്റ് ശ്രീമതി ലിസ്സി ചാക്കോ മുഖ്യപ്രഭാഷണം നടത്തി.
ആദ്യവില്പന ഹെഡ് മിസ്ട്രെസ് സിസ്റ്റർ മേരി കാഞ്ചന നടത്തി.ആദ്യവില്പന
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിസെന്റ് ശ്രീ റോബർട്ട് അറയ്ക്കൽ, കോടഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് എന്നിവർ സ്വീകരിച്ചു.
വാർഡ് മെമ്പർമാരായ ശ്രീ സിബി ചിരണ്ടായത്ത്, ശ്രീമതി ചിന്ന അശോകൻ, ശ്രീ വാസുദേവൻ മാസ്റ്റർ, ശ്രീമതി ബിന്ദു ജോർജ് എന്നിവർ ആശംസയും, ശ്രീ ജിൻസ് ജോസ് നന്ദിയും പറഞ്ഞു.
0 Comments