Trending

ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു ; സുരേന്ദ്രന്‍ രണ്ടിടത്ത്, നേമത്ത് കുമ്മനം, ശ്രീധരന്‍ പാലക്കാട്, സുരേഷ് ഗോപി തൃശൂര്‍.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 115 സീറ്റുകളിലേക്കാണ് ബിജെപി മത്സരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും.

കാസര്‍കോഡ് ജില്ലയില്‍ മഞ്ചേശ്വരം, പത്തനംതിട്ട ജില്ലയില്‍ കോന്നി എന്നീ മണ്ഡലങ്ങളിലാണ് സുരേന്ദ്രന്‍ മത്സരിക്കുന്നത്. നേമത്ത് കുമ്മനം രാജശേഖരനാണ് സ്ഥാനാര്‍ഥി. മെട്രോമാന്‍ ഇ ശ്രീധരന്‍ പാലക്കാട് ജനവിധി തേടും. രാജ്യസഭാ എംപി സുരേഷ് ഗോപി തൃശൂരാണ് മത്സരിക്കുക.

പി.കെ കൃഷ്ണദാസ് (കാട്ടാക്കട), സി.കെ പത്മനാഭന്‍ (ധര്‍മടം), നടന്‍ കൃഷ്ണകുമാര്‍ (തിരുവനന്തപുരം), ജേക്കബ് തോമസ് (ഇരിങ്ങാലക്കുട), അല്‍ഫോന്‍സ് കണ്ണന്താനം (കാഞ്ഞിരപ്പള്ളി), അബ്ദുല്‍ സലാം (തിരൂര്‍), മണിക്കുട്ടന്‍ (മാനന്തവാടി), വി.വി രാജേഷ് (വട്ടിയൂര്‍ക്കാവ്), എം.ടി രമേശ് (കോഴിക്കോട് നോര്‍ത്ത്), കെ.എസ് രാധാകൃഷ്ണന്‍ (തൃപ്പൂണിത്തുറ) എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍. ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ട കഴക്കൂട്ടം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

സ്ഥാനാര്‍ഥി പട്ടിക

*തിരുവനന്തപുരം*
ചിറയിന്‍കീഴ്: ആശാനാഥ്
നെടുമങ്ങാട്: ജെ.ആര്‍.പദ്മകുമാര്‍
വട്ടിയൂര്‍ക്കാവ്: വി.വി.രാജേഷ്
തിരുവനന്തപുരം: കൃഷ്ണകുമാര്‍
അരുവിക്കര: സി.ശിവന്‍കുട്ടി
പാറശാല: കരമന ജയന്‍
കാട്ടാക്കട: പി.കെ.കൃഷ്ണദാസ്
നെയ്യാറ്റിന്‍കര: രാജശേഖരന്‍ എസ്. നായര്‍
ആറ്റിങ്ങല്‍: പി.സുധീര്‍
നേമം: കുമ്മനം രാജശേഖരന്‍


*കൊല്ലം*

കൊട്ടാരക്കര: വയക്കല്‍ സോമന്‍
ചടയമംഗലം: വിഷ്ണു പട്ടത്താനം
പത്തനാപുരം: ജിതിന്‍ ദേവ്
ചാത്തന്നൂര്‍: ബി.ബി.ഗോപകുമാര്‍
പുനലൂര്‍: അയൂര്‍ മുരളീ
കുന്നത്തൂര്‍: രാജി പ്രസാദ്
ചവറ: വിവേക് ഗോപന്‍


*ആലപ്പുഴ*
ആലപ്പുഴ: ആര്‍.സന്ദീപ് വചസ്പതി
അമ്പലപ്പുഴ: അനൂപ് അന്തോണി ജോസഫ്
ഹരിപ്പാട്: കെ.സോമന്‍
മാവേലിക്കര: സഞ്ജു
ചെങ്ങന്നൂര്‍: എ.വി.ഗോപകുമാര്‍


*പത്തനംതിട്ട*
കോന്നി: കെ. സുരേന്ദ്രന്‍
ആറന്മുള: ബിജു മാത്യു
തിരുവല്ല: അശോകന്‍ കുളനട


*കോട്ടയം*
പുതുപ്പള്ളി: എന്‍.ഹരി
കോട്ടയം: മിനര്‍വ മോഹന്‍
കാഞ്ഞിരപ്പള്ളി: അല്‍ഫോന്‍സ് കണ്ണന്താനം
ചങ്ങനാശേരി: ജി.രാമന്‍ നായര്‍
കടുത്തുരുത്തി: ജി. ലിജിന്‍ലാല്‍
പാലാ: പ്രമീള ദേവി


*ഇടുക്കി*
പീരുമേട് : ശ്രീനഗരി രാജന്‍
തൊടുപുഴ: ശ്യാം രാജ് പി
ഉടുമ്പന്‍ചോല: രമ്യ രവീന്ദ്രന്‍


*എറണാകുളം*
കുന്നത്തുനാട്: രേണു സുരേഷ്
തൃക്കാക്കര: എസ്.സജി
ആലുവ: എം.എന്‍.ഗോപി
പെരുമ്പാവൂര്‍: ടി.പി.സിന്ധുമോള്‍
എറണാകുളം: പദ്മജ എസ്. മേനോന്‍
അങ്കമാലി: കെ.വി.സാബു
തൃപ്പൂണിത്തുറ: കെ.എസ്.രാധാകൃഷ്ണന്‍
വൈപ്പിന്‍: കെ.എസ്.ഷൈജു
കൊച്ചി: സി.ജി.രാജഗോപാല്‍
മൂവാറ്റുപുഴ: ജിജി ജോസഫ്
പിറവം: എം.എ.ആശിഷ്


*തൃശൂർ* 
തൃശൂര്‍: സുരേഷ് ഗോപി
ഇരിങ്ങാലക്കുട: ജേക്കബ് തോമസ്
ചേലക്കര: ഷാജുമോന്‍ വട്ടേക്കാട്
കുന്നംകുളം: കെ.കെ.അനീഷ്‌കുമാര്‍
ഗുരുവായൂര്‍: നിവേദിത
മണലൂര്‍: എ.എന്‍.രാധാകൃഷ്ണന്‍
വടക്കാഞ്ചേരി: ഉല്ലാസ് ബാബു
ഒല്ലൂര്‍: ബി.ഗോപാലകൃഷ്ണ്‍
നാട്ടിക: എ.കെ.ലോചനന്‍
പുതുക്കാട്: എ.നാഗേഷ്
കൊടുങ്ങല്ലൂര്‍: സന്തോഷ് ചിരക്കുളം
പെരുമ്പാവൂര്‍: ടി.പി.സിന്ധുമോള്‍


*മലപ്പുറം*
തിരൂര്‍: അബ്ദുല്‍ സലാം
കൊണ്ടോട്ടി: ഷീബ ഉണ്ണികൃഷ്ണന്‍
ഏറനാട്: ദിനേശ്
നിലമ്പൂര്‍: ടി.കെ.അശോക് കുമാര്‍
വണ്ടൂര്‍: പി.സി.വിജയന്‍
മഞ്ചേരി: പി.ആര്‍.രശ്മിനാഥ്
പെരിന്തല്‍മണ്ണ: സുചിത്ര മറ്റാട
മങ്കട: സജേഷ് ഏലായില്‍
മലപ്പുറം: സേതുമാധവൻ
വേങ്ങര: പ്രേമന്‍
വള്ളിക്കുന്ന്: പീതാംബരന്‍ പാലാട്ട്
തിരൂരങ്ങാടി: സത്താര്‍ ഹാജി
താനൂര്‍: നാരായണന്‍
കോട്ടയ്ക്കല്‍: പി.പി.ഗണേശന്‍


*പാലക്കാട്*
പാലക്കാട്: ഇ.ശ്രീധരന്‍
തൃത്താല: ശങ്കു ടി.ദാസ്
പട്ടാമ്പി: കെ.എം.ഹരിദാസ്
ഷൊര്‍ണ്ണൂര്‍: സന്ദീപ് വാര്യര്‍
ഒറ്റപ്പാലം: പി.വേണുഗോപാല്‍
കോങ്ങാട്: എം.സുരേഷ് ബാബു
മലമ്പുഴ: സി.കൃഷ്ണകുമാര്‍
തരൂര്‍: കെ.പി.ജയപ്രകാശ്
ചിറ്റൂര്‍: വി.നടേശന്‍
ആലത്തൂര്‍: പ്രശാന്ത് ശിവന്‍


*കോഴിക്കോട്*
കോഴിക്കോട് നോര്‍ത്ത്: എം.ടി.രമേശ്
വടകര: എം.രാജേഷ് കുമാര്‍
കുറ്റ്യാടി: പി.പി.മുരളി
നാദാപുരം: എം.പി.രാജന്‍
കൊയിലാണ്ടി: എന്‍.പി.രാധാകൃഷ്ണ്‍
പേരാമ്പ്ര: കെ.വി.സുധീര്‍
ബാലുശേരി: ലിബിന്‍ ഭാസ്‌കര്‍
എലത്തൂര്‍: ടി.പി.ജയചന്ദ്രന്‍
കോഴിക്കോട് സൗത്ത്: നവ്യ ഹരിദാസ്
ബേപ്പൂര്‍: കെ.പി.പ്രകാശ് ബാബു
കുന്നമംഗലം: വി.കെ.സജീവന്‍
കൊടുവള്ളി: ടി.ബാലസോമന്‍
തിരുവമ്പാടി: ബേബി അമ്പാട്ട്


*വയനാട്*
മാനന്തവാടി: മണിക്കുട്ടന്‍
കല്‍പറ്റ: ടി.എം.സുബീഷ്


*കണ്ണൂർ*
ധര്‍മടം: സി.കെ.പത്മനാഭന്‍
പയ്യന്നൂര്‍: കെ.കെ.ശ്രീധരന്‍
കല്യാശേരി: അരുണ്‍ കൈതപ്രം
തളിപ്പറമ്പ്: എ.പി.ഗംഗാധരന്‍
ഇരിക്കൂര്‍: ആനിയമ്മ രാജേന്ദ്രന്‍
അഴീക്കോട്: കെ.രഞ്ജിത്ത്
കണ്ണൂര്‍: അര്‍ച്ചന വന്ദിചല്‍
തലശേരി: എന്‍.ഹരിദാസ്
കൂത്തുപറമ്പ്: സി.സദാനന്ദന്‍
മട്ടന്നൂര്‍: ബിജു ഏലക്കുഴി
പേരാവൂര്‍: സ്മിത ജയമോഹന്‍


*കാസർകോട്*
മഞ്ചേശ്വരം: കെ.സുരേന്ദ്രന്‍
ഉദുമ: എ. വേലായുധന്‍
കാസര്‍കോട്: ശ്രീകാന്ത്
കാഞ്ഞങ്ങാട്: എം.ബല്‍രാജ്
തൃക്കരിപ്പൂര്‍: ടി.വി.ഷിബിന്‍
Previous Post Next Post
3/TECH/col-right