താമരശ്ശേരി: ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം പെരുമ്പള്ളി കെ.എസ്.ഇ.ബി സബ് സ്റ്റേഷനു സമീപം സ്ഥിരം അപകടമേഖലയായ കയറ്റവും വളവും ചേർന്ന ഭാഗത്ത് കയറ്റം കുറച്ച് റോഡ് നവീകരിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്.
പ്രവൃത്തി നടക്കുന്ന ഭാഗത്തു കൂടെ വാഹനങ്ങൾ കടന്നു പോകുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണ രീതിയിലെ അപാകത കാരണം കിലോ മീറ്ററുകളോളം ദൂരത്തിൽ മണിക്കൂറുകൾ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന അവസ്ഥ വന്നു.
സഹികെട്ട യാത്രക്കാർ പ്രതിഷേധവുമായി രംഗത്ത് വന്നതിനെ തുടർന്ന് പ്രവൃത്തി താൽക്കാലികമായി നിർത്തിവെച്ച് റോഡിൻ്റെ ഇരുവശത്തുകൂടെയും വാഹനങ്ങൾ കടത്തിവിട്ടാണ് കുറച്ച് സമയം കുരുക്ക് ഒഴിവാക്കിയത്.
ആമ്പുലൻസുകൾ അടക്കമുള്ള വാഹനങ്ങൾക്ക് പോലും കടന്നു പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു ഏറെ നേരം.