Trending

പൂനൂർ ഗവ. ഹൈസ്ക്കൂളിൽ വെബിനാർ സീരീസ് സമാപിച്ചു.

പുനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഏഴ് ദിവസങ്ങളിലായി നടന്ന വെബിനാർ സീരീസിന് പരിസമാപ്തി. സ്ക്കൂളിലെ സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് ഏറെ കാലിക പ്രസക്തമായ വിഷയങ്ങളിൽ വിദ്യാർഥികൾക്ക് ബോധവൽക്കരണത്തിനായി വിദഗ്ധരുടെ ക്ലാസ്സുകൾ സംഘടിപ്പിച്ചത്. ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലായതിനാൽ കുട്ടികൾക്ക് രക്ഷിതാക്കൾക്കൊപ്പമിരുന്ന് ശ്രവിക്കാനും ചർച്ച ചെയ്യാനും അവസരമായി.

മൃഗ സംരക്ഷണ വകുപ്പിലെ മുൻ അഡീഷനൽ ഡയറക്ടർ ഡോ. പി കെ മുഹ്സിൻ താമരശ്ശേരി (ജീവിതവിജയവും സാമൂഹ്യ ബന്ധങ്ങളും), ഉണ്ണികുളം കൃഷി ഓഫീസർ എം കെ ശ്രീവിദ്യ (നാടൻ ഭക്ഷണ രീതിയിൽ വിദ്യാർഥികളുടെ പങ്കാളിത്തം), കോഴിക്കോട് സിജി ട്രെയിനർ ഹുസ്സയിൻ പി എ (സൈബർ സുരക്ഷയും കുട്ടികളും), കോഴിക്കോട് സി ഡബ്ല്യു ആർ ഡി എമ്മിലെ സീനിയർ പ്രിൻസിപ്പൽ  സയൻ്റിസ്റ്റും ട്രെയിനിങ് ആൻ്റ് ഔട്ട് റീച്ച് റിസർച്ച് ഗ്രൂപ്പ് മേധാവിയുമായ ഡോ. ബാബു മാത്യു (ജലസുരക്ഷാ മാർഗങ്ങൾ), കട്ടിപ്പാറ കൃഷി ഓഫീസർ കെ കെ മുഹമ്മദ് ഫൈസൽ (മാനസികാരോഗ്യം പ്രവർത്തനങ്ങളിലൂടെ), പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ സയന്റിസ്റ്റ് ഡോ. എ വി രഘു (ജൈവവൈവിധ്യ സംരക്ഷണവും കുട്ടികളും), ഡോ. കെ എ ഫസ്മിന (വേനൽക്കാല സുരക്ഷ ആയുർവേദത്തിൽ) എന്നിവർ വിഷയാവതരണം നടത്തി.

പ്രധാനാധ്യാപകൻ ടി എം മജീദ്, ഇ വി അബ്ബാസ്, കെ അബ്ദുസ്സലീം, സീഡ് ക്ലബ്ബ് കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ അബ്ദുൽ ലത്തീഫ്, സി കെ മുഹമ്മദ് ബഷീർ, നദീറ എ കെ എസ്, എം ലിജിത, ഡോ. സി പി ബിന്ദു എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right