Trending

ഏതൻസ് പ്രീമിയർ ലീഗ് : സെറ്റാഷ് ചാമ്പ്യന്മാർ.

മൂന്നുദിവസമായി പരപ്പൻപൊയിൽ ഓടക്കുന്ന് മൈതാനിയിൽ വച്ച് നടക്കുന്ന ഏഴാമത് ഏതൻസ് പ്രീമിയർ ലീഗ് ഫുട്ബോളിന് നിറപ്പകിട്ടാർന്ന സമാപനം. ഫൈനലിൽ ടീം ഡി ആർ വിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി സെറ്റാഷ് ചാമ്പ്യന്മാരായി.

സെറ്റാഷിന് വേണ്ടി അനസ് നിർണായക ഗോൾ നേടി. വിപിൻ മികച്ച താരവും ആബിദ് ടോപ് സ്കോററും അനസ് എമർജിങ് പ്ലെയറും സൽമാൻ കാരാടി മികച്ച ഡിഫൻഡറും റമീസ് തേറ്റാമ്പുറം മികച്ച ഗോൾകീപ്പറുമായി തിരഞ്ഞെടുക്കപ്പെട്ടു.

വിജയികൾക്ക് പൗരപ്രമുഖരും മുതിർന്ന ക്ലബ്ബംഗങ്ങളും ചേർന്ന് ട്രോഫികൾ നൽകി.

ചടങ്ങിൽ ഏതൻ‌സ് ക്ലബ്ബ് ജനറൽ സെക്രട്ടറി പാലക്കൽ റഷീദ്, താമരശ്ശേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയ്യൂബ് ഖാൻ, ഷാജഹാൻ കെ സി, എ സി ഗഫൂർ, പ്രീമിയർ ലീഗ് കൺവീനർ അബ്ദുൽ റഊഫ്, ഷഫീഖ് പേപ്പു, അസ്‌ലം പി സി, ഷുഹൈബ് ടി പി, റഈസ് കാൽകു, ശരത് ചന്ദ്രൻ, സാദിഖലി ഇ കെ, താഹിർ കെ സി, സുഹൈൽ പി കെ, ഷാജിർ, ഷജീർ, ഇല്യാസ് മൈക്കിൾ, ബാസിത് കുന്നുമ്മൽ, ഷാഹിർ ചെമ്പ്ര, ആസിഫ് ഷാ, താരിഖ് കെ സി, സൈനു, അനൂപ്, സഹൽ പി കെ, ഷമീം, എം ടി റിയാസ്, ടീം പ്രതിനിധികളായ ജഫ്രിൽ, ഉനൈസ്, ഫവാസ്, മിഥിലാജ്, ജിത്തു, റോഷൻ, മഞ്ജു, അൽത്താഫ് എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right