Trending

ഉമിയും പച്ചച്ചാണകവും:തക്കാളിച്ചെടിയെ സംരക്ഷിക്കാന്‍ ചില മര്‍ഗങ്ങൾ

അടുക്കളത്തോട്ടിലെ പ്രധാന ഇനമാണ് തക്കാളി. നമ്മള്‍ തയാറാക്കുന്ന മിക്ക കറികളിലും തക്കാളി ഉപയോഗിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന തക്കാളികളില്‍ മാരകമായ തോതിലാണ് രാസകീടനാശിനികള്‍ പ്രയോഗിച്ചിട്ടുള്ളത്. ഇതിനാല്‍ മൂന്നോ നാലോ ചുവട് തക്കാളി അടുക്കളത്തോട്ടത്തില്‍ വിളയിച്ചാല്‍ വിഷമില്ലാത്ത കറികള്‍ കഴിക്കാം.

നിമ വിരകളുടെ ആക്രമണമാണ് തക്കാളി കൃഷി ചെയ്യുന്നവരെ ബുദ്ധിമുട്ടിലാക്കുന്ന പ്രധാന കാര്യം. തക്കാളിയുടെ വേരിനെ ആക്രമിക്കുന്ന നിമ വിരകള്‍ നീരൂറ്റിക്കുടിക്കും. വേരിന് ക്ഷതമേറ്റ് ഒടുവില്‍ ചെടി നശിച്ചു പോകുന്നു. തക്കാളി ചെടിയുടെ വേരിനെ ആക്രമിക്കുന്ന നിമ വിരയെ തുരത്താനുള്ള മാര്‍ഗങ്ങളിതാ.

1. തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുക

തക്കാളിയുടെ വേരുകളെ നിമ വിരകള്‍ ആക്രമിക്കാതിരിക്കാന്‍ നല്ലൊരു മാര്‍ഗമാണിത്. തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക് വിതറുന്നത് നിമ വിരകളെ തുരത്താന്‍ സാധിക്കും. തക്കാളി ചെടിക്ക് മറ്റു കീടങ്ങളില്‍ നിന്നു പ്രതിരോധ ശക്തി ലഭിക്കാനും വേപ്പിന്‍ പിണ്ണാക്ക് വിതറുന്നത് നല്ലതാണ്.

2. ഉമിയും പച്ച ചാണകവും

ഉമിയും പച്ചച്ചാണകവും ചേര്‍ത്ത് തടത്തില്‍ വിതറുന്നതും നിമ വിരകളെ അകറ്റാന്‍ സഹായിക്കും. നല്ല വളം കൂടിയാണ് പച്ചച്ചാണകം. കായ്കള്‍ ആരോഗ്യത്തോടെ വളരാനുമിത് സഹായിക്കും.

3. കമ്മ്യൂണിസ്റ്റ് പച്ച, കരിനെച്ചി

കമ്മ്യൂണിസ്റ്റ് പച്ച, കരിനെച്ചി എന്നിവയുടെ ഇലകള്‍ തക്കാളി ചെടിയുടെ ചുവട്ടില്‍ വിതറുക. ഇലകള്‍ ചീഞ്ഞ് വളമാകുന്നതിനൊപ്പം നിമ വിരകളെയും തുരത്തിക്കൊള്ളും.
Previous Post Next Post
3/TECH/col-right