Trending

ഇന്ത്യ ചുറ്റാൻ തലയാട് നിന്നും നാല് യുവാക്കളുടെ ഒരു ഓട്ടോ യാത്ര.

താമരശ്ശേരി: ദീർഘദൂരയാത്രകളിപ്പോൾ ട്രെൻഡാണ്. ബൈക്കിലും കാറിലുമൊക്കെ രാജ്യം മുഴുവൻ കറങ്ങുന്നവരുണ്ട്. എന്നാൽ, കഴിഞ്ഞ മാസം തലയാട് നിന്ന് ഒരു ഓട്ടോറിക്ഷ പുറപ്പെട്ടു. കാശ്മീരാണ് ലക്ഷ്യം. അടിവാരം സ്വദേശി ആമിർ സുഹൈൽ തലയാട് സ്വദേശകൾ ഫസ്ലു റഹ്മാൻ, ആഷിക് ഇസ്മായിൽ എന്നിവരാണ് ഓട്ടോറിക്ഷയിലെ സഞ്ചാരികളായ നാല് യുവാകൾ
എങ്ങനെ വ്യത്യസ്തമായ യാത്രപോകാം എന്ന ചിന്തയാണ് ഓട്ടോറിക്ഷയിലെത്തിയത്.

അതിനായി നാലുപേരും ചേർന്ന് ഒരു സെക്കൻഹാൻഡ് ഓട്ടോറിക്ഷ വാങ്ങി.വർക്ക്ഷോപ്പിൽനിന്ന് വണ്ടിയെയും ഒന്നുമിനുക്കി ന്യൂജെനാക്കി.ഭക്ഷണം പാകം ചെയ്തു കഴിക്കാനുള്ളതും തങ്ങേണ്ട സ്ഥലങ്ങളിലെല്ലാം താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് .തീരങ്ങളും പർവ്വതങ്ങളും ഗ്രാമങ്ങളും താഴ്‌വാരങ്ങളും കടലും നദികളും തടാകങ്ങളും കൃഷിഭൂമികളും കണ്ട്  ഇന്ത്യയുടെ വൈവിധ്യം തൊട്ടറിയുന്ന യാത്രയുടെ കൊതിപ്പിക്കുന്ന അനുഭവങ്ങൾ സുഹൃത്തുക്കളുമായി അപ്പപ്പോൾ പങ്കുവെക്കാൻ "Road Stories by Amir"എന്ന യൂട്യൂബ് ചാനൽ വഴി സൗകര്യംകൂടെയൊരുക്കിയാണ് യാത്ര .

ആദ്യമായാണ് നമ്മുടെ പ്രദേശത്തുനിന്ന് യുവാക്കൾ ഇത്തരം ഒരു യാത്രക്ക് പുറപ്പെടുന്നത് . ഏകദേശം 60 ദിവസമെടുക്കും യാത്ര പോയിവരാൻ എന്നാണ് കണക്ക് കൂട്ടുന്നത് . ഒരു ലക്ഷം രൂപക്കുളളിൽ ചിലവ് ഒതുക്കാൻ പറ്റുമെന്ന് ഇവർ കരുതുന്നു . ഓട്ടോറിക്ഷയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനായ് ഇവർക്ക് മുപ്പതിനായിരം രൂപയാണ് ചിലവ് വന്നത് . ആദ്യമായാണ് മലയോര പ്രദേശത്തുനിന്ന് യുവാക്കൾ ഇത്തരം ഒരു യാത്രക്ക് പുറപ്പെടുന്നത് .രണ്ടു മാസത്തെ മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഓട്ടോറിക്ഷയിൽ യാത്ര തിരിച്ചത് .

Previous Post Next Post
3/TECH/col-right