Trending

KSRTC:തൊഴിലാളികളെ ഉപദ്രവിക്കുന്ന നടപടി മാനേജ്മെൻറ് അവസാനിപ്പിക്കണം:അഹമ്മദ് കുട്ടി ഉണ്ണികുളം

കോഴിക്കോട് ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും മാനദണ്ഡം പാലിക്കാതെ തിരുവനന്തപുരം ജില്ലയിലെ വിവിധ ഡിപ്പോകളിലേക്ക് KSRTC ഡ്രൈവർമാരെ സ്ഥലംമാറ്റിയ അന്യായമായ നടപടി മാനേജ്മെൻറ് തിരുത്തണമെന്ന് STU സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികളും ആവശ്യപ്പെട്ടു.

കോഴിക്കോട് KSRTC ഡ്രൈവേഴ്സ് കൂട്ടായ്മ നടത്തുന്ന
പ്രതിഷേധ സമരത്തിൽ ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.മാനേജ്മെൻറ് ദാർഷ്ട്യം വെടിഞ്ഞ് തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി അനുകൂല നടപടി സ്വീകരിക്കണമെന്നും, വകുപ്പ് മന്ത്രി ഇടപെട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്നും തീരുമാനം തിരുത്താൻ മാനേജ്മെൻറ് തയ്യാറാകുന്നത് വരെ  സമരത്തിന്  STU വിൻ്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ധേഹം പറഞ്ഞു.

ജനറൽ ട്രാൻസ്ഫർ ലിസ്റ്റിൽ സോണിലുള്ള ഡിപ്പോകളിലേക്ക് മാത്രമേ സ്ഥലം മാറ്റം നടത്തുകയുള്ളൂ എന്ന മാനേജിംഗ് ഡയറക്ടറുടെ ഉറപ്പിന് വിരുദ്ധമായി മറ്റ് ജില്ലകളിൽ നിന്നും വ്യത്യസ്ഥമായി കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഡിപ്പോകളിൽ നിന്ന് മാത്രം ഡ്രൈവർമാരെ തിരുവനന്തപുരം ജില്ലയിലെ വിവിധ ഡിപ്പോകളിലേക്ക് സ്ഥലംമാറ്റിയിരിക്കുകയാണ്,, പത്ത് വർഷം മുമ്പുള്ള ശമ്പളത്തിൽ ജോലി ചെയ്യുന്ന KSRTC ജീവനക്കാർക്ക് വിദൂര ഡിപ്പോകളിൽ ജോലി ചെയ്യുമ്പോൾ ഇപ്പോൾ ലഭിക്കുന്ന തുഛമായ ശമ്പളത്തിൽ നിന്നും വീട്ടുവാടകക്കും ഭക്ഷണത്തിനും ചിലവായതിൻ്റെ ബാക്കി കൊണ്ട് ഒരു കുടുംബം പുലർത്താൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്,, ശമ്പള പരിഷ്കരണം നടത്താതെയും അർഹമായ ആനുകൂല്യങ്ങൾ നൽകാതെയും KSRTC ജീവനക്കാരെ കഷ്ടപ്പെടുത്തുന്ന മാനേജ്മെൻ്റ് വിദൂര ഡിപ്പോകളിലേക്ക് തൊഴിലാളികളെ സ്ഥലം മാറ്റി വീണ്ടും പീഡിപ്പിക്കുകയാണ്.

സ്ഥലം മാറ്റം ലഭിച്ച ഡ്രൈവർമാരുടെ
8-ാം ദിവസത്തെ സമരത്തിൽ
 IPഅബ്ദുൾസത്താർ (തിരുവമ്പാടി ഡിപ്പോ ),M. ഷിജു (കോഴിക്കോട് ഡിപ്പോ),CH റിയാസ്  (താമരശ്ശേരി ഡിപ്പോ ) എന്നിവർ ഇന്ന് മുതൽ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്.സമരത്തിന് ഐക്യദാർഡ്യം പ്രഖ്യപിച്ച് KSTEO (STU) കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി, സിദ്ദീഖലിമടവൂർ,, INTUC സംസ്ഥാന സെക്രട്ടറി TK നൗഷാദ്, AlTUC ജില്ലാ സെക്രട്ടറി, സാനു എന്നിവരുംസംയുക്ത സമരസമിതി നേതാക്കളായ,,അഷ്റഫ് കാക്കൂർ,, സുരേഷ് ചാലിൽ പുറായിൽ, ഇന്ദു കുമാർ, സാബുലാൽ എന്നിവരും പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right