മുക്കം: എൻ്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇരുവഞ്ഞി അന്വേഷണ സഞ്ചാരവും, റിവർ സമ്മിറ്റും നടത്തി. പുഴ സംരക്ഷണത്തിന് പൊതുജനങ്ങളെ പുഴയിലേക്ക് ആകർഷിപ്പിക്കുന്നതിനും, പുഴ നശീകരണത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനും, പുഴയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് പഠന റിപ്പോർട്ടുകൾ തയ്യാറാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്നതിന് വേണ്ടിയാണ് അന്വേഷണ സഞ്ചാരവും, റിവർ സമിറ്റും നടത്തിയത്.
രാവിലെ 8 മണിക്ക് കൂളിമാട് നിന്ന് പുഴയിലൂടെ നടത്തിയ അന്വേഷണ സഞ്ചാരം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒളിക്കൽ ഗഫൂർ ഫ്ളാഗ് ഓഫ് ചെയ്തു. അന്വേഷണ സഞ്ചാരത്തിന് പി.കെ.സി.മുഹമ്മദ്, കെ.ടി.എ.നാസർ, ദാമോദരൻ കോഴഞ്ചേരി, ടി.കെ.ജുമാൻ, ജി.അബ്ദുൽ അക്ബർ, എൻ.ശശികുമാർ, മുഹമ്മദ് കക്കാട്, ആസാദ് മുക്കം, ജാഫർ പുതുക്കുടി, നിസാർ കൊളക്കാടൻ നേതൃത്വം നൽകി.
പുഴകൾ പാടുന്നു എന്ന നാമധേയത്തിൽ മുക്കം മുളംഞ്ചോലയിൽ നടന്ന ഇരുവഞ്ഞി റിവർ സമിറ്റ് മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി വിനോദ് ഉദ്ഘാടനം ചെയ്തു.എൻ്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മ ചെയർമാൻ പി.കെ.സി.മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഇരുവഞ്ഞി കൂട്ടായ്മ ലോഗോ പ്രകാശനം കാരശ്ശേരി ബേങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹിമാൻ നിർവ്വഹിച്ചു.
ഇരുവഞ്ഞി പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി കെ.ടി.എ.നാസറും, ഇരുവഞ്ഞി പഠന റിപ്പോർട്ട് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്.കമറുദ്ദീനും അവതരിപ്പിച്ചു.
ഇരുവഞ്ഞിയുടെ ഉത്ഭവവും ആവാസവ്യവസ്ഥയും എന്ന വിഷയം ഹാമിദലി വാഴക്കാട് അവതരിപ്പിച്ചു.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.സ്മിത, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത്, നദീസംരക്ഷണ സമിതി സെക്രട്ടറി ടി.വി.രാജൻ,
വി.കുഞ്ഞാലി, സി.കെ.കാസിം, ബന്ന ചേന്ദമംഗല്ലൂർ, ആമിന എടത്തിൽ, ഡോ: വി.കെ.സുരേഷ് ബാബു, സത്യൻ മുണ്ടയിൽ, സാറ കൂടാരം, എ.പി.മുരളീധരൻ, മുസ്തഫ ചേന്ദമംഗല്ലൂർ, അശ്റഫ് മേച്ചീരി, മുക്കം വിജയൻ, , റിയാസ് കക്കാട്, ടി.കെ.നസറുള്ള എന്നിവർ പ്രസംഗിച്ചു.
Tags:
KOZHIKODE