Trending

ദേശീയറോഡ് സുരക്ഷാ മാസാചരണം, മോട്ടോർ വാഹന വകുപ്പ് ബോധവൽക്കരണം ആരംഭിച്ചു


താമരശ്ശേരി: മുപ്പത്തിരണ്ടാമത് ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിൻ്റെ ഭാഗമായി ജനുവരി 18 മുതൽ ഫെബ്രുവരി 17 വരെ നടത്തുന്ന ബോധവൽക്കരണത്തിൻ്റെ ഭാഗമായി വാഹന പരിശോധനക്കൊപ്പം ഉപദേശവും, സമ്മാനങ്ങളും നൽകുകയാണ് മോട്ടോർ വാഹന വകുപ്പ് . താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപമാണ് ബോധവൽക്കരണം നടക്കുന്നത്.

കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ ഷെരീഫ്, കൊടുവള്ളി ജോയിൻ്റ് ആർ ടി ഒ ഇ.സി പ്രദീപ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷബീർ മുഹമ്മദ്, എ.എം.വി.ഐമാരായ അഘിലേഷ്, ജിതോഷ് കെ, സനിൽകുമാർ, എം.പി.മുനീർ, പ്രവീൺ, സൗരഭ്, ഷുക്കൂർ എന്നിവർക്കൊപ്പം താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിലെ എസ് പി സി കേഡറ്റുകളും ബോധവൽക്കരണത്തിൽ പങ്കെടുക്കുന്നുണ്ട്.


  • ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാരനും ഹെൽമെറ്റ് ധരിക്കുക,
  • കാറുകളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുക,
  • ക്ഷീണിച്ചും ഉറക്കമൊഴിച്ചുമുള്ള രാത്രികാല ഡ്രൈവിംഗ് ഒഴിവാക്കുക,
  • അമിത വേഗം വാഹനം മറിക്കും,
  • അമിത വെളിച്ചം കണ്ണു മറക്കും,
  • അമിത ശബ്ദം ശ്രദ്ധ കുറക്കും,
  • അമിതവേഗം ആയുശ്ശിൻ്റെ സമയം കുറയ്ക്കും,
  • സുരക്ഷക്ക് മുൻതൂക്കം നൽകുക,
  • അമിത വേഗത ഒഴിവാക്കുക, ജീവൻ രക്ഷിക്കുക,
  • സുരക്ഷാ കവചങ്ങൾ അസൗകര്യങ്ങളല്ല, അവയുടെ ശരിയായ ഉപയോഗം സ്വന്തം ജീവനും ആരോഗ്യത്തിനും നല്ലത്,
  • സീബ്രവരയിൽ കാൽനടയാത്രക്കാരന് മുൻഗണന,
  • റോഡു മുറിച്ചുകടക്കാൻ കാൽനടയാത്രക്കാർ സീബ്ര ലൈൻ മാത്രം ഉപയോഗിക്കുക എന്നിവയാണ് ബോധവൽക്കരണ സന്ദേശം.


Previous Post Next Post
3/TECH/col-right