Trending

അഗ്നി രക്ഷാ സേനക്ക് ഇനി വെള്ളത്തിലിറങ്ങിയാലും നനയാത്ത യൂണിഫോം



കരയിലും വെള്ളത്തിലും   ഒരേപോലെ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വവും ഏകോപനവും നടത്തുന്ന അഗ്നി രക്ഷാ സേന നവീകരണ പാതയിൽ.  ഇപ്പോൾ വെള്ളത്തിലിറങ്ങിയാലും നനയാത്ത യൂണിഫോം പുറത്തിറക്കുകയാണ് 
അഗ്നിരക്ഷാസേന. 

ഉരുൾപൊട്ടലും പ്രളയവും പോലുള്ള ദുരന്തമുഖങ്ങളിലും ഇനി അഗ്നിരക്ഷാസേനയുടെ യൂണിഫോം കേടാവില്ല. വെള്ളം വീണാൽ വേഗത്തിൽ ഉണങ്ങുന്നതും എളുപ്പം നശിക്കാത്തതുമായ അക്വാറ്റിക് ജാക്കറ്റ് സംസ്ഥാനത്തെ എല്ലാ ഫയർ സ്റ്റേഷനുകളിലും എത്തിക്കഴിഞ്ഞു.


900 രൂപ വീതം വില വരുന്ന 4440 ജാക്കറ്റുകളാണ് സംസ്ഥാനത്തെ 122 സ്റ്റേഷനുകൾക്കായി വാങ്ങിയത്. കോഴിക്കോട് ജില്ലയ്ക്കു മാത്രം 331 ജാക്കറ്റുകൾ അനുവദിച്ചിട്ടുണ്ട്. മുഴുക്കൈ കുപ്പായവും പാന്റ്സും അടങ്ങിയതാണ് അക്വാറ്റിക് ജാക്കറ്റ്.

ജലാശയ അപകടങ്ങൾ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, പ്രളയം തുടങ്ങിയവയിലെ രക്ഷാപ്രവർത്തനത്തിനിടെ സേനാംഗങ്ങളുടെ യൂണിഫോം നശിച്ചുപോകുന്നതു പതിവായിരുന്നു. പലപ്പോഴും അതു രക്ഷാപ്രവർത്തനത്തെ ബാധിക്കാറുമുണ്ട്. പ്രളയം പോലുള്ള സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിനിടെ യൂണിഫോമിൽ വെള്ളം കയറിയാൽ സുഗമമായി ജോലി ചെയ്യാൻ കഴിയുകയുമില്ല. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു പ്രളയങ്ങളെ തുടർന്നും അഗ്നിരക്ഷാസേനാംഗങ്ങൾ സുഗമമായി ജോലി ചെയ്യാൻ അക്വാറ്റിക് ജാക്കറ്റ് എന്ന ആവശ്യം ഉന്നയിച്ചിരുന്നു
Previous Post Next Post
3/TECH/col-right