Trending

ജില്ലാ സബ് ജൂനിയർ, ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.

ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിക്കുന്ന സബ് ജൂനിയർ, ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി   സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.  കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.കെ.എ ജബ്ബാർ മാസ്റ്റർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.

കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കെ.സി അബ്ദുൽ ജലീൽ, എം.കെ ഹാഫിസ്, ടി. മിഥിലേഷ്, അനീസ് മടവൂർ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി പി. ഷഫീഖ് സ്വാഗതവും പി.ടി അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right