Trending

KSRTC.യിൽ 23ന് നടക്കുന്ന തൊഴിലാളി പണിമുടക്കിൽ KSTEO (STU) പങ്കെടുക്കുന്നു

തിരുവനന്തപുരം:കെ.എസ് .ആർ.ടി.സി യിലെ ആരോപിക്കപ്പെട്ട അഴിമതിയെ കുറിച്ച് സമഗ്രമായ പോലീസ് വിജിലൻസ് അന്യോഷണം നടത്തുക,, ശമ്പള പരിഷ്കരണം മുൻകാല പ്രാപല്യത്തോടെ ഉടൻ നടപ്പാക്കുക, സ്വിഫ്റ്റ് കമ്പനി പൂർണ്ണമായും ഉപേക്ഷിക്കുക,, DA കുടിശ്ശിക അനുവദിക്കുക,പത്ത് വർഷം പൂർത്തിയാക്കിയ താത്കാലികക്കാരെ സ്ഥിരപ്പെടുത്തുക,ഹൈക്കോടതി ഉത്തരവ് അനുസരിച്ച് PSC അൺ അഡ്വൈസ് ലിസ്റ്റിൽ നിന്നും കയറിയ ഡ്രൈവർമാരെ സ്ഥിരപ്പെടുത്തുക, PSC അഡ്വസ് ചെയ്ത (ഡ്രൈവർമാരുടെ ലിസ്റ്റിൽ ) നിന്നും 2455 ഉദ്ധ്യോഗാർത്ഥികൾക്ക് സ്ഥിര നിയമനം നൽകുക, പുതിയ ബസ്സുകൾ നിരത്തിലിറക്കുക,,, പുതിയ ETM അടിയന്തിരമായി അനുവദിക്കുക,, KSRTC യെ സർക്കാർഡിപ്പാർട്ട്മെൻ്റാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക - തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാത്ത സർക്കാരിൻ്റെയും മാനേജ്മെൻ്റിൻ്റെയും തൊഴിലാളി വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചും തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി   23 ന് നടക്കുന്ന പണിമുടക്കിൽ ഐക്യദാർഡ്യം പ്രകടിപ്പിച്ച് കൊണ്ട് KSTE O(STU) ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കാൻ ട്രാൻസ്പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്.ടി.യു) സംസ്ഥാന കമ്മറ്റി യോഗം  തീരുമാനിച്ചു.

തിരുവനന്തപുരം KATF സെൻ്ററിൽ ചേർന്ന യോഗത്തിൽ വർക്കിംഗ് പ്രസിഡണ്ട് ശിഹാബ് കുഴിമണ്ണ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടരി കബീർ എ.പുന്നല,റഫീക്ക് പിലാക്കൽ , സാജിത് എ.ബി.സി, സിദ്ധീഖലി  മടവൂർ, സുരേഷ് ചാലിൽ പുറായിൽ ,ഗഫൂർ മണ്ണാർക്കാട്, യൂസഫ് പാലത്തിങ്ങൽ പട്ടാമ്പി, ജലീൽ പുളിങ്ങോം, കുഞ്ഞിമുഹമദ് കല്ലൂരാവി, ജാഫർ സി.വെളിമുക്ക് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right